റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേരുകൾ പുറത്തുവിടണം…, നടി പാർവതി തിരുവോത്തിൻ്റെ ആരോപണം തെറ്റെന്ന് ഫെഫ്ക… സിനിമയിൽ ലൈഗികാതിക്രമം ഉണ്ട്…!!!

കൊച്ചി: സിനിമയിൽ ലൈഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സ്ത്രീകൾ ലൈംഗികാതിക്രമം തുറന്ന് പറയാൻ തയ്യാറായതിൽ WCC യ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേര് പുറത്തുവിടണമെന്നാവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമർശിച്ചു കൊണ്ടും രംഗത്തുവന്നു. റിപ്പോർട്ടിൽ പരാമർശിച്ചവരുടെ പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ നിയമ വഴി തേടും. 15 അംഗ പവർഗ്രൂപിന്റെ പേര് പുറത്തുവിടണം, ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് മുൻപാകെ ചിലർ ഇത് പ്ലാൻ്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.

ഓണത്തിന് നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമല്ല റിലീസ് ചെയ്യുന്നത്… !! ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദിയെന്ന് ഷീലു അബ്രഹാം…!! പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ..!!

അമ്മ പിളരുന്നു…!! 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു..; സംഘടന രൂപീകരിച്ച് പുതിയ പേര് നൽകി മാനദണ്ഡങ്ങൾ പാലിച്ച് വേണം യൂണിയൻ നിർമ്മിക്കും…

WCC അംഗങ്ങൾക്ക് ചോദ്യപ്പട്ടിക അയച്ചു നൽകി. ഫെഫ്ക, അമ്മ സംഘടനകളിലെ സ്ത്രീകൾക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നൽകിയില്ലെന്നും ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ല. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ യൂണിയനിലെ സ്ത്രീകളെ വിളിക്കാൻ തയ്യാറായില്ലെന്നും കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതി തെറ്റായിപോയെന്നും ഫെഫ്ക നേതൃത്വം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയിൽ നിന്നും വിലക്കിയെന്ന നടി പാർവ്വതി തിരുവോത്തിൻ്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക പറഞ്ഞു. ഓരോ പ്രോജക്ടുകളുമായി സമീപിക്കുമ്പോൾ പല കാരണങ്ങളാൽ സിനിമ ചെയ്യാൻ അവർ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

ഇവികൾക്ക് സബ്‌സിഡി നൽകുന്നതിൽ എനിക്ക് പ്രശ്‌നമില്ല…!! രണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കും..!! ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാണ ഹബ്ബായി ഇന്ത്യക്ക് മാറാനാകുമെന്നും നിതിൻ ഗഡ്കരി

There is incest in the movie the actress’s allegation that she was banned
from the movie is wrong; Fefka
fefka hema committee report parvathy thiruvothu

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7