‘ അമ്മ’ കണ്ടു പഠിക്കണം നടികർ സംഘത്തെ…!!! ലൈംഗിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിച്ചു; നടി രോഹിണി അധ്യക്ഷ…, കുറ്റക്കാരെ 5 വർഷം സിനിമയിൽനിന്നു വിലക്കും..!!

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ പിരിച്ചുവിടുന്നതാണ് കാണാൻ കഴിഞ്ഞത്. ഇപ്പോഴും നടന്മാർക്കും സംവിധായകർക്കും എതിരേ ഉയർന്ന പരാതികളിൽ അമ്മ സംഘടന ഒരു നടപടിയും എടുത്തിട്ടുമില്ല. മാത്രമല്ല ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പോലും നൽകാതെ സംഘടനാ ഭാരവാഹികളെ പിരിച്ചുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന വിമർശനവും ഉയർന്നുവന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ചുവടു പിടിച്ച് ചലച്ചിത്ര വ്യവസായത്തിലെ ലൈംഗിക പീഡന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം (സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ) , ആഭ്യന്തര പരാതി സമിതി (ഐസിസി) പുനഃസംഘടിപ്പിച്ചു. നടികർ സംഘം നടി രോഹിണിയെ ഐസിസി അധ്യക്ഷയായി ചെന്നൈയിൽ ചേർന്ന ‌പൊതുയോഗം തിരഞ്ഞെടുത്തു.

നടികർ സംഘം പ്രസിഡൻ്റ് എം.നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി, വൈസ് പ്രസിഡന്റുമാരായ പൊൻവണ്ണൻ, കരുണാസ്, നടി രോഹിണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 2019ൽ നിലവിൽവന്ന ഐസിസിയുടെ അധ്യക്ഷയായി രോഹിണിയെ നിയമിച്ച് സമിതി ശക്തിപ്പെടുത്തിയതായി നാസർ പറഞ്ഞു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുകയും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണു സമിതിയുടെ ചുമതല.

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ചെപ്പക്കുറ്റി അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

നിവിൻ പോളി പീഡനക്കേസ്: 12 യൂട്യൂബർമാർ കുടുങ്ങി.., പോലീസ് കേസെടുത്തു..!! പീഡനപരാതി നൽകിയ യുവതിയുടെ ചിത്രവും പേരും പുറത്തുവിട്ടതിനാണ് കേസ്…!!

തിരുവനന്തപുരത്തും പൂരം ഉണ്ടായിരുന്നെങ്കില്‍ അവിടെയും ബിജെപിയെ ജയിപ്പിച്ചേനെ…!! രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ലെന്ന് കെ. മുരളീധരൻ

മുകേഷിന് വേണ്ടി തീരുമാനം പെട്ടന്ന് മാറ്റി..!! ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് പിണറായി സർക്കാർ..!!! ഇടവേള ബാബുവിൻ്റെ കാര്യത്തിൽ തീരുമാനമായില്ല

‘‘2019ൽ ആരംഭിച്ചതു മുതൽ ഐസിസി നിരവധി പരാതികൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ സമീപനം ആവശ്യമാണ്. സമിതിയുടെ പ്രവർത്തനങ്ങളും അന്വേഷണങ്ങളും ഊർജിതമാക്കും. നടീനടന്മാർക്ക് മാത്രമല്ല, എല്ലാ വ്യക്തികൾക്കും സമീപിക്കാം. പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഫോൺ നമ്പറും ഇമെയിൽ വിലാസവും ഒരുക്കും. ‌കുറ്റക്കാരെ 5 വർഷം സിനിമയിൽനിന്നു വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും’’– രോഹിണി പറഞ്ഞു.

സംഘടനയുടെ ശിക്ഷാനടപടികൾക്കൊപ്പം, അതിക്രമം നേരിട്ടവർക്ക് നിയമസഹായം നൽകുമെന്ന് കഴിഞ്ഞയാഴ്ച നടികർ സംഘം അറിയിച്ചിരുന്നു. അതേസമയം, അതിക്രമം നേരിട്ടവർ പരാതി സംഘടനയിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

രഞ്ജിത്തിനെ സംരക്ഷിക്കാൻ ഇനി പിണറായി സർക്കാരിന് കഴിയില്ല…!! ലൈംഗിക പീഡനക്കേസ് ബംഗളൂരു പോലീസിന് കൈമാറും..

എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാൻ..!! മാമി തിരോധാനത്തിന് പിന്നിലും അജിത്കുമാറിൻ്റെ കൈകൾ..!! തെളിവുണ്ട്…കൊണ്ടുപോയി കൊന്നതായിരിക്കും..!! അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കൾ…!!! പുതിയ ആരോപണവുമായി അൻവർ

മങ്ങിയ കാഴ്ചകൾക്ക് ഇനി കണ്ണടകൾ വേണ്ട..!! കാഴ്ചക്കുറവ് മാറാനുള്ള തുള്ളിമരുന്ന് വരുന്നു… പ്രസ്‌ വു ഐഡ്രോപ്‌സ്‌ അടുത്തമാസം ആദ്യം വിപണിയിലെത്തും…

Nadigar Sangam Appoints Rohini As Head Of Committee To Address Sexual Harassment In Tamil Cinema
Sexual harassment Tamil Cinema Tamil Nadu India News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7