വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി.വി. അൻവർ..!! മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികൾ.., ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി..!!

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അൻവർ എംഎൽഎ. വിവാദം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം. പൂരം കലക്കാൻ വി ഡി സതീശനും എം ആർ അജിത്കുമാറും ഗൂഢാലോചന നടത്തിയെന്നും പി വി അൻവർ വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി.വി.അന്‍വറിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെ‍ടുപ്പ്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.

ആർഎസ്എസ് നേതാക്കളെ കണ്ടതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ല…!! അജിത് കുമാർ കേന്ദ്രസർക്കാരിന് കീഴിൽ.., നടപടി എടുക്കുന്നതിനുള്ള അധികാരം ഇങ്ങനെ…

നിവിൻ പോളിക്ക് വീണ്ടും കുരുക്ക്..!!! കൃത്യമായ തിയ്യതി മാധ്യമങ്ങളോട് ഞാൻ പറഞ്ഞിട്ടില്ല… ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! കൃത്യമായി പോലീസിനോട് പറഞ്ഞിട്ടുണ്ട്…!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ 7.5 കിലോ സ്വര്‍ണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയെന്ന് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. പി.ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണം, പൊലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൌസിൽ നിർണായക കൂടിക്കാഴ്ചകൾ നടന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.

മങ്ങിയ കാഴ്ചകൾക്ക് ഇനി കണ്ണടകൾ വേണ്ട..!! കാഴ്ചക്കുറവ് മാറാനുള്ള തുള്ളിമരുന്ന് വരുന്നു… പ്രസ്‌ വു ഐഡ്രോപ്‌സ്‌ അടുത്തമാസം ആദ്യം വിപണിയിലെത്തും…

pathram desk 1:
Related Post
Leave a Comment