നിവിൻ പോളിക്ക് വീണ്ടും കുരുക്ക്..!!! കൃത്യമായ തിയ്യതി മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി…!! ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! കൃത്യം തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ട്…!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്നും പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

കൊച്ചി: 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടായതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി. പീഡനം നടന്ന തിയ്യതി കൃത്യമായി മാധ്യമങ്ങൾക്ക് മുൻപിൽ ഞാൻ പറഞ്ഞിട്ടില്ലെന്നും പൊലീസിനോട് കൃത്യമായ തീയതി മൊഴി കൊടുത്തിട്ടുണ്ടെന്നും യുവതി പറയുന്നു. ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകാൻ എത്തിയിരുന്നു. യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു.

പരാതിക്കെതിരെ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചിൽ പറഞ്ഞുവെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

ശശിയുടെ പേര് വിട്ടുപോയതല്ല.., മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് പത്രസമ്മേളനം നടത്തിയത്…!!! എന്റെ പാർട്ടി പ്രവർത്തകർ എന്നോട് ക്ഷമിക്കുക: പി.വി. അൻവർ

കേസില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഗൂഢാലോചന സംശയിക്കുന്നതായി പരാതിക്കാരി ആരോപിച്ചത്. ഹണിട്രാപ്പ് സംഘമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തി വിവരങ്ങളാണ് അന്വേഷണസംഘം ഇന്ന് ചോദിച്ചത്. വരുമാനമാര്‍ഗം ചോദിച്ചറിഞ്ഞു.

പാസ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറിയെന്നും പരാതിക്കാരി പറഞ്ഞു. നിവിന്‍റെ പരാതിയില്‍ ആലുവ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബലാല്‍സംഗ പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും ഇന്നലെ പരാതി നല്‍കിയിരുന്നു.


മങ്ങിയ കാഴ്ചകൾക്ക് ഇനി കണ്ണടകൾ വേണ്ട..!! കാഴ്ചക്കുറവ് മാറാനുള്ള തുള്ളിമരുന്ന് വരുന്നു… പ്രസ്‌ വു ഐഡ്രോപ്‌സ്‌ അടുത്തമാസം ആദ്യം വിപണിയിലെത്തും…


ശക്തന്‍റെ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിക്കണം.., ഇല്ലെങ്കിൽ വെങ്കല പ്രതിമ ഞാൻ നിർമിച്ചു നൽകും: സുരേഷ് ഗോപി

ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയ്ക്കാണു കേസ്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയ നിവിൻ, അധികൃതർക്ക് പരാതി നൽകുകയായിരുന്നു. സംഭവം നടന്നതായി യുവതി പറയുന്ന സമയത്ത് നിവിൻ നാട്ടിലുണ്ടായിരുന്നതായി സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരും വ്യക്തമാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment