40 വയസ്സ് കഴിഞ്ഞാല്‍ പലര്‍ക്കും വായിക്കാനായി റീഡിങ് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്.. ഇതിന് കാരണമാകുന്നത് പലപ്പോഴും പ്രസ് ബയോപിയ മൂലമാണ്. ലോകത്ത് 109 മുതല്‍ 118 കോടി പേരെ പ്രസ് ബയോപിയ ബാധിക്കുന്നതായാണ് കണക്കാക്കുന്നത്. അടുത്തുള്ള വസ്‌തുക്കളെ കാണാനുള്ള കണ്ണിന്റെ ശേഷി ക്രമേണ നഷ്ടമാകുന്ന അവസ്ഥയാണ് പ്രസ്‌ബയോപിയ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ റീഡിങ് ഗ്ലാസുകള്‍ ഇല്ലാതെ തന്നെ പ്രസ് ബയോപിയ ചികിത്സിക്കാന്‍ സഹായിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ ഉടന്‍ തന്നെ ഇന്ത്യയിലെ വിപണിയിലെത്തും എന്നതാണ്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ടോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് പ്രസ് വു എന്ന ഈ ഐഡ്രോപ്‌സ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. ഈ മരുന്നിന്റെ വിപണനത്തിനുള്ള അനുമതി ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അനുമതി. ഒക്ടോബര്‍ ആദ്യ വാരം കണ്ണിലൊഴിക്കാനുള്ള ഈ തുള്ളിമരുന്ന് ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാഴ്‌ചയുടെ സ്വാതന്ത്ര്യം നല്‍കി ലക്ഷണക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രസ് വുവിന് സാധിക്കുമെന്ന് എന്‍ടോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സിഇഒ നിഖില്‍ കെ മസുര്‍കര്‍ പറയുന്നു.
Presbyopia Cure? India to See First-Ever Eye Drops for Near Vision Loss
Eyesight Health News Eye care Dry Eyes Presbyopia
Leave a Comment