ആർഎസ്എസ് നേതാക്കളെ കണ്ടതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ല…!! അജിത് കുമാർ കേന്ദ്രസർക്കാരിന് കീഴിൽ.., നടപടി എടുക്കുന്നതിനുള്ള അധികാരം ഇങ്ങനെ…

കൊച്ചി: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ആർഎസ്എസ് നേതാവിനെ കണ്ടു ചർച്ച നടത്തി എന്ന കാരണത്തിൽ നടപടിയെടുക്കാൻ കഴിയില്ല. കാരണം ആർഎസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല. ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 9ന് പഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം നീക്കുകയും ചെയ്തു. അജിത് കുമാർ കേന്ദ്രസർക്കാരിനു കീഴിലെ ജീവനക്കാരനാണ്.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എതിർചേരിയിലുള്ള സംഘടനയുടെ നേതാക്കളുമായി
ക്രമസമാധാന ചുമതലയുള്ള എഡിജിപി ചർച്ച നടത്തിയതിന്റെ പേരിലാണ് വിവാദം ഉയർന്നത്. ഇതിന്റെ പേരിൽ സസ്പെൻഷന് നിയമപരമായി കഴിയില്ല. സ്ഥാനത്തുനിന്ന് മാറ്റാം. എം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന മറ്റ് ഗുരുതര ആരോപണങ്ങളുടെ പേരിൽ വകുപ്പുതല നടപടിയെടുക്കാം. സസ്പെൻ‌ഡ് ചെയ്യുകയോ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി അപ്രധാന തസ്തികയിൽ നിയമിക്കുകയോ ചെയ്യാം. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും സർക്കാർ അതിന് തയാറായിട്ടില്ല.

എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാൻ..!! മാമി തിരോധാനത്തിന് പിന്നിലും അജിത്കുമാറിൻ്റെ കൈകൾ..!! തെളിവുണ്ട്…കൊണ്ടുപോയി കൊന്നതായിരിക്കും..!! അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കൾ…!!! പുതിയ വെളിപ്പെടുത്തലുകളുമായി അൻവർ

കൃത്യമായ തിയ്യതി മാധ്യമങ്ങളോട് ഞാൻ പറഞ്ഞിട്ടില്ല… ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

‘പാപ്പാ യുദ്ധം അവസാനിപ്പിച്ചു’..!! ‘ലോക സമാധാന സൃഷ്ടാവ്’ ആയി മോദി..!!! റഷ്യ- ഉക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞത ആ​ഗോള ച‍ർച്ചയാകുന്നു… പരിഹസിച്ച കോൺഗ്രസിന് മിണ്ടാട്ടമില്ല….!!

ഞാൻ വെല്ലുവിളിക്കുകയാണ്…, സതീശൻ കുരുങ്ങാൻ പോവുകയാണ്…!! എൻ്റെ ഫോൺ എഡിജിപി ചോർത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്…!!!

ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ സർക്കാരുമായി തെറ്റിയതിനെ തുടർന്ന് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായാണ് നിയമിച്ചത്. വിരമിച്ചതും ആ തസ്തികയിൽ തന്നെ. ബിജെപി ബന്ധമുണ്ടെന്ന പേരിൽ മുൻ ഡിജിപി സെൻകുമാറിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടു ചെയ്തിട്ടും അജിത്കുമാറിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നില്ല. നടപടിയില്ലാത്തത്, കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാകാമെന്ന ആരോപണത്തെ ബലപ്പെടുത്തുന്നു.

3 പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനം..!! എന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കി..!!! എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു…!!! യുവതിയുടെ വെളിപ്പെടുത്തലിൻ്റെ പൂർണരൂപം

ചിലർ പിന്തുടർന്ന് വേട്ടയാടും.., പല കഥകളും പേടിപ്പെടുത്തുന്നത്..!! പവർ ഗ്രൂപ്പുകൾ യാഥാർത്ഥ്യം.., കാരവാനിൽ ക്യാമറ വയ്ക്കുന്നതിൽ അന്വേഷണം വേണം…!!! മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായെന്ന് സുമലത..; കേന്ദ്ര സർക്കാരിന് കത്തയക്കും

എന്തൊക്കെ നടപടിയെടുക്കാം..?

സിവിൽ സർവീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. വീഴ്ച കണ്ടെത്തിയാൽ സംസ്ഥാന സർക്കാരിന് സസ്പെൻഡ് ചെയ്യാം. ഉപജീവനത്തിനുള്ള ബത്ത ലഭിക്കും. ആറു മാസത്തേക്കാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുക. ആറു മാസം പൂർത്തിയാകാറാകുമ്പോൾ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ചേർന്ന് സാഹചര്യം പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും സസ്പെൻഷൻ നീട്ടും. റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കാൻ നിർദേശിച്ചാലും അന്തിമ തീരുമാനം സർക്കാരിന്റേതാണ്. ഒരു വർഷം മാത്രമേ സസ്പെൻഷനിൽ നിർത്താൻ സംസ്ഥാന സർക്കാരിനു കഴിയൂ. സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറണം. കേന്ദ്രമാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിക്കാൻ കഴിയും.

Ajit Kumar Controversy Can Kerala Government Act Against ADGP for Meeting RSS Leaders?
MR Ajith Kumar IPS Kerala News Latest News

pathram desk 1:
Related Post
Leave a Comment