ഒരു സ്വപ്നം, ഒരു അഭിലാഷം, ഒരു സംരംഭം…, പുതിയ ബിസിനസ്സുമായി ഹണി റോസ്..!!! പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി താരം…

കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി നടി ഹണി റോസ്. സ്വന്തം പേരിൽ ഒരുങ്ങുന്ന ഒരു പുതിയ സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് തന്റെ ജന്മദിനത്തിൽ ഹണി റോസ് നടത്തിയത്. ഹണി റോസ് വർഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് ഹണി റോസിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. സിനിമ തന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം വഹിച്ചിട്ടുണ്ടെന്നും തനിക്ക് പ്രേക്ഷകർ നൽകിയ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഹണി പറഞ്ഞു. തന്റെ ജീവിതത്തിൽ നേട്ടങ്ങൾ തന്ന സിനിമയെ വലിയൊരു തലത്തിലേക്ക് കൊണ്ടുപോവുക തന്റെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടാണ് പുതിയ പ്രതിഭകൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

കുട്ടിയില്ലാതെ തനിച്ചു വരാൻ ആവശ്യപ്പെട്ടു..!! എസ്പി ഓഫിസിന് കുറച്ചകലെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി..; ജൂസ് കുടിക്കാൻ തന്നു… സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു..!! മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു..!! എസ്.എച്ച്.ഒ വിനോദും ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ..,!!

ചിലർ പിന്തുടർന്ന് വേട്ടയാടും.., പല കഥകളും പേടിപ്പെടുത്തുന്നത്..!! പവർ ഗ്രൂപ്പുകൾ യാഥാർത്ഥ്യം.., കാരവാനിൽ ക്യാമറ വയ്ക്കുന്നതിൽ അന്വേഷണം വേണം…!!! മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായെന്ന് സുമലത..; കേന്ദ്ര സർക്കാരിന് കത്തയക്കും

സിപിഎമ്മിൽ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ തലയ്ക്ക് കുപ്പികൊണ്ടടിച്ച് പൊട്ടിച്ചു..!! പ്രതി ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച മുൻ യുവമോർച്ച നേതാവ്..!!!

സിനിമ എന്നത് പലരുടെയും സ്വപ്‌നവും ഭാവനയും അഭിലാഷവുമാണ്, ഏകദേശം 20 വർഷമായി ഈ ഇൻഡസ്‌ട്രിയുടെ ഭാഗമായി നിൽക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. സിനിമ എന്റെ യൗവനത്തിലും എൻ്റെ ജീവിതത്തിലും എൻ്റെ അറിവിലും എൻ്റെ സൗഹൃദങ്ങളിലും മനോഹരവുമായ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ ഇന്ടസ്ട്രിയോടുള്ള എന്റെ കടപ്പാട് എന്ന നിലയിൽ കൂടുതൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് എൻ്റെ കടമയും ദൈവകല്പിതവുമാണെന്ന് തോന്നുന്നു.

എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) ഹൃദയം നിറഞ്ഞ നന്ദിയോടെ എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമ പ്രേമികളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ എനിക്ക് എല്ലായ്പ്പോഴും കടപ്പാട് തോന്നിയിട്ടുണ്ട്, അത് എനിക്ക് അതിശയകരമായ ചില കഥാപാത്രങ്ങൾ ചെയ്യാൻ അവസരം നൽകി. ഈ പിന്തുണ തുടരുമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

എൻ്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച പ്രതിഭകൾക്ക് അവസരം നൽകുകയും നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകൾ പറയുകയും ചെയ്യുക എന്നതാണ് എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ എൻ്റെ ആഗ്രഹവും ലക്ഷ്യവും.” ഹണി റോസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment