മലപ്പുറം: എസ്‌പിയായിരുന്ന എസ്. സുജിത് ദാസ് ബലാത്സംഗം ചെയ്തതെന്ന ആരോപണവുമായി വീട്ടമ്മ. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. രണ്ട് വർഷം മുമ്പായിരുന്നു സംഭവം.
കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങള്‍ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് സുജിത്ത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിലേക്ക് വരാൻ പറഞ്ഞു. എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത്ത് ദാസ് പറഞ്ഞു.
ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്…!! നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്…!! സത്യം എപ്പോഴും ലളിതമാണ്… തെളിവ് സഹിതം നടി പാർവതി കൃഷ്ണ
പെട്രോൾ, ഡീസൽ വില കുറച്ചേക്കും…!!! മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പുകൾ വരുന്നു…, ആഗോള എണ്ണവില ഒമ്പത് മാസത്തെ താഴ്ചയിൽ
ജൂസ് കുടിക്കാൻ തന്നശേഷം എസ്പി ബലാത്സംഗം ചെയ്തു. വലിയൊരു വീട്ടിൽവച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു.കഴിഞ്ഞ ദിവസം പി വി അൻവറിനെ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.
അതേസമയം ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസിൽ എത്തിയതെന്ന് സുജിത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫിസിൽ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
കുടുംബ സ്വത്തുമായി ബന്ധപ്പെട്ടുള്ള പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ വിനോദ് മോശമായി പെരുമാറിയെന്ന് കാണിച്ച് 2022ൽ യുവതി എസ് പിയായിരുന്ന സുജിത്ത് ദാസിന് പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിനായി എസ് പി ഇത് ഡി വൈ എസ് പി ബെന്നിക്ക് കൈമാറി. ജില്ലാ സ്‌പെഷൽ ബ്രാഞ്ചും പരാതിയെക്കുറിച്ച് അന്വേഷിച്ചു. വിനോദിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് കാണിച്ച് എസ് പിക്ക് റിപ്പോർട്ട് നൽകി.
ഇതിനുശേഷം ഇപ്പോഴാണ് യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. വ്യാജ പരാതിയാണെന്നാണ് പൊലീസ് പറയുന്നത്. ആരോപണ വിധേയർ യുവതിക്കെതിരെ നിയമനടപടിയിലേക്ക് കടന്നേക്കും.
അതേസമയം, സുജിത്ത് ദാസ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എസ് പി ഓഫീസിൽ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു ഈ സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങളുണ്ട്. പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്ന വ്യക്തിയാണെന്നും താൻ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment