ചിലർ പിന്തുടർന്ന് വേട്ടയാടും.., പല കഥകളും പേടിപ്പെടുത്തുന്നത്..!! പവർ ഗ്രൂപ്പുകൾ യാഥാർത്ഥ്യം.., കാരവാനിൽ ക്യാമറ വയ്ക്കുന്നതിൽ അന്വേഷണം വേണം…!!! മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായെന്ന് സുമലത..; കേന്ദ്ര സർക്കാരിന് കത്തയക്കും

ന്യൂഡൽഹി: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമലത. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ സ്ത്രീകളെയും ഡബ്ല്യുസിസിയേയും സുമലത അഭിനന്ദിച്ചു. സിനിമ മേഖലയിൽ ആരും തുറന്നുപറയാത്ത പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. അതൊക്കെയാണ് പുറത്തുവന്നിരിക്കുന്നത്. ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അവർ പറഞ്ഞു.

സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു..!! മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു..!! എസ് പി സുജിത്ത് ദാസും എസ്.എച്ച്.ഒ വിനോദും ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മ..,!!

മുമ്പ് കേട്ടിട്ടുള്ള പല കഥകളും പേടിപ്പെടുത്തുന്നതാണെന്നും ഇതിലെല്ലാം നടപടി വേണമെന്നും സുമലത പറഞ്ഞു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. ഭരണഘടനാ സംവിധാനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയക്കുമെന്ന് സുമലത വ്യക്തമാക്കി.

നിവിൻ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞ യുവതി ആ മാസങ്ങളിൽ കേരളത്തിൽ ? വിശദമായ അന്വേഷണത്തിന് പൊലീസ്.. യാത്രാരേഖകൾ പരിശോധിക്കും

താൻ ജോലി ചെയ്തിരുന്ന മിക്ക സെറ്റുകളും കുടുംബം പോലെയായിരുന്നു. എന്നാൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ സഹകരിക്കണമെന്നും ഇല്ലെങ്കിൽ ചിലർ പിന്തുടർന്ന് വേട്ടയാടുമെന്നും പല സ്ത്രീകളും സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. പവർ ഗ്രൂപ്പുകൾ യാഥാർത്ഥ്യമാണെന്നും സുമലത കൂട്ടിച്ചേർത്തു.

കാരവാനിൽ ക്യാമറ വയ്ക്കുന്നതിനെക്കുറിച്ച് നടി രാധിക ശരത് കുമാർ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും സുമലത ആവശ്യപ്പെട്ടു. താൻ അഭിനയിച്ച മലയാള സിനിമയുടെ സെറ്റിൽ കാരവാനുകളിൽ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ.

ആ സ്വപ്നം സഫലമാകും.., മെസി ഉൾപ്പെടെ അർജൻ്റീന ടീം കേരളത്തിൽ എത്തും…!! അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചു…

HEMA COMMITTEE REPORT SUMALATHA ACTRESS MALAYALA CINEMA

pathram desk 1:
Related Post
Leave a Comment