ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം…!! ചരിത്രം സൃഷ്ടിച്ച് പിണറായി… ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർ അന്വേഷിക്കുന്നു..

തിരുവനന്തപുരം: ഇതുപോലൊരു ഭരണവും മുഖ്യമന്ത്രിയും തീരുമാനങ്ങളും കേരള ചരിത്രത്തിൽ ആദ്യമായിരിക്കും. ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കുന്നതു സംസ്ഥാനത്ത് ആദ്യം. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ 2 ഉദ്യോഗസ്ഥർ അദ്ദേഹത്തിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണ്– തിരുവനന്തപുരം സിറ്റി കമ്മിഷണർ ഐജി ജി.സ്പർജൻകുമാറും തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസും. ഇവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്നതും എഡിജിപിയാണ്. സ്റ്റേറ്റ് ഇന്റലിജൻസ് എസ്പി എ.ഷാനവാസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലെ മറ്റു രണ്ടു പേർ. ഇതിൽ ഒരു എസ്പിയുടെ സഹോദരൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ സുരക്ഷാ ഡ്യൂട്ടിയിലെ പൊലീസുകാരനാണ്.

അന്വേഷണത്തലവൻ സംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാണു സാധാരണരീതി. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ സംഘത്തിലെ അംഗങ്ങളെയും നിശ്ചയിച്ചു. പിണറായി സർക്കാരിൻ്റെ തീരുമാനങ്ങൾ നോക്കി നിൽക്കാനല്ലാതെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പൂരം കലക്കിയത് പിണറായിയാണ്… പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നത്..!!! ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നീക്കം : വി.ഡി. സതീശൻ

തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു..!! ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നു.., നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി..!!! മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് കെ. സുരേന്ദ്രൻ

‘ഫാമിലി പാക്കും’ ‘സിക്സ് പാക്കും’ ഇവിടെ രണ്ടും പോകും..!!! മാർക്കോയിൽ കിടിലൻ ബോഡി ട്രാൻസ്‌ഫോർമേഷനുമായി ഉണ്ണിമുകുന്ദൻ

സിനിമയിലെ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചു…!! നടീനടന്മാരെ വിളിച്ച് ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ.. എന്ന് മാത്രം ചോദിച്ചു..!! ഹേമ കമ്മിറ്റിക്കെതിരെ ഭാഗ്യലക്ഷ്മി.., ഫെഫ്ക യോഗം കലക്കാൻ തുടക്കം മുതൽ രണ്ടുപേർ ശ്രമിച്ചു…

സംഭവത്തിൽ മുൻ ആഭ്യന്തര സെക്രട്ടറി സാജൻ പീറ്റർ നടത്തിയ പ്രതികരണം ഇങ്ങനെയാണ്…

അന്വേഷണം എഡിജിപിയെ നിലനിർത്തിയാകരുത്- ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ അതീവ ഗുരുതരമാണ്. ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ ചോർത്തുന്നതിനു കൃത്യമായ നടപടിക്രമമുണ്ട്. ഇന്റലിജൻസ് മേധാവിയുടെ രഹസ്യ റിപ്പോർട്ട് പരിശോധിച്ചു ബോധ്യപ്പെട്ടശേഷം ആഭ്യന്തര സെക്രട്ടറിയാണ് അനുമതി നൽകേണ്ടത്. ടി.പി. കേസിലെല്ലാം എന്റെയടുത്തു വന്ന റിപ്പോർട്ടുകളിൽ ഈ നടപടിക്രമം പിന്തുടർന്നിരുന്നു.
എഡിജിപിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് ആരോപണവിധേയനെ അതേ ചുമതലയിൽ നിലനിർത്തിക്കൊണ്ടല്ല. സീനിയറായ ഡിജിപിമാർ അന്വേഷണം നടത്തണം. ആരോപണവിധേയന്റെ കീഴുദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ല. തെളിവു ശേഖരിക്കാൻ ഡിജിപിക്ക് എന്താണു തടസ്സമുള്ളതെന്നു മനസ്സിലാകുന്നില്ല.

പൊളിറ്റിക്കൽ സെക്രട്ടറിയെ വയ്ക്കുന്നതു ഭരണനേതൃത്വത്തിന്റെ ഇഷ്ടമാണ്. എന്നാൽ, ഉദ്യോഗസ്ഥർ പൊളിറ്റിക്കൽ സെക്രട്ടറിയിൽനിന്നല്ല ഉത്തരവുകൾ സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിയെയോ മന്ത്രിയെയോ സഹായിക്കുകയാണു പൊളിറ്റിക്കൽ സെക്രട്ടറിയുടെ ജോലി. അതിനപ്പുറത്തേക്കു കടക്കുന്നതു ശരിയല്ലെന്നും സാജൻ പീറ്റർ പറഞ്ഞു.

nvestigation team was decided by Chief Minister’s office
Chief Minister ADGP MR Ajith Kumar IPS Kerala News Malayalam News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7