അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ലെന്ന് അനന്യ..!! അമ്മ ഭാരവാഹിത്വത്തിൽനിന്ന് 4 പേർ രാജിവച്ചിട്ടില്ലെന്ന്… മര്യാദ പ്രകാരമാണ് ഒപ്പം നിന്നതെന്ന് വിനു മോഹൻ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി.
ഭരണസമിതിയിൽ നിന്നും എല്ലാവരും രാജി വെച്ചിട്ടില്ല എന്നാണ് സരയൂ ഇപ്പോൾ പറയുന്നത്. മാധ്യമങ്ങളോട് ആയിരുന്നു ഇവർ ഈ കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിനൊപ്പം രാജിവെച്ചത് 13 പേരാണ്. ടൊവീനോ തോമസ്, അനന്യ, സരയു, വിനു മോഹൻ തുടങ്ങി നാലുപേർ രാജിവച്ചിട്ടില്ലെന്നാണ് വിവരം.

“കൂട്ടരാജി എന്ന തീരുമാനം ഏകകണ്ഠമായി എടുത്തത് അല്ല. ഞാൻ ഇതുവരെ എൻറെ രാജ്യ സമർപ്പിച്ചിട്ടില്ല. അമ്മ യോഗത്തിൽ പോലും അത്തരത്തിൽ ഒരു നിലപാട് ആണ് എടുത്തിട്ടുള്ളത്. കൂട്ടരാജി സമർപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. ചില ആളുകൾ അതിൽ ഉറച്ചു നിൽക്കുന്നുണ്ട്. അമ്മ മാത്രം അഡ്രസ്സ് ചെയ്തു നടത്തേണ്ട ഒരു വാർത്താസമ്മേളനം ആയിരുന്നില്ല അത്. അമ്മയും അതുപോലെ തന്നെ ചലച്ചിത്ര മേഖലയിലെ പ്രവർത്തകരും അഡ്രസ്സ് ചെയ്തു നടത്തപ്പെടേണ്ടിയിരുന്ന ഒരു വാർത്ത സമ്മേളനം ആയിരുന്നു. ഇതുതന്നെയായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പങ്കുവെച്ചിട്ടുള്ള അഭിപ്രായം” – സരയൂ പറയുന്നു.

“ഞങ്ങളുടെ പ്രസിഡൻറ് ആയിരുന്ന മോഹൻലാൽ ഇതുപോലെയുള്ള കോലാഹലങ്ങളിലും ഇടപെടലുകളിലും താല്പര്യമില്ലാത്ത വ്യക്തിയാണ്. അദ്ദേഹത്തിൻറെ നിശബ്ദമായ സ്പെസിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഒരുപക്ഷേ അതുകൊണ്ട് ആയിരിക്കാം ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. നാളെ മുതൽ നമ്മളുമായി സഹകരിക്കില്ല എന്ന രീതിയിൽ ഒന്നുമല്ല അദ്ദേഹം സംസാരിച്ചിട്ടുള്ളത്. മുന്നോട്ടും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖ് പറഞ്ഞത്. ഞാനും വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുണ്ട്. ആരോപണങ്ങൾ വരുകയാണെങ്കിൽ അത് തെളിയിക്കപ്പെടണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്” – സരയൂ കൂട്ടിച്ചേർക്കുന്നു.

ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളത്.. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്‍ ഇനിയും വളരാന്‍ അനുവദിക്കരുത്..!! രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്…!!

പാലക്കാട്ട് വമ്പൻ പദ്ധതിയുമായി മോദി സർക്കാർ…!!! വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ അനുമതി..!! ചെലവ് 3806 കോടി രൂപ, 51,000 പേർക്ക് നേരിട്ട് തൊഴിൽ..!!!

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കാം..!!! സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി… ഭീഷണിപ്പെടുത്തലിന് വേറെയും…

വോട്ട് അഭ്യര്‍ഥിച്ച് ‘അമ്മ’യിലെ അംഗങ്ങള്‍ വോട്ട് ചെയ്ത് എക്സിക്യൂട്ടിവിലേക്ക് എത്തിയ ഒരാളാണ് ഞാന്‍. ആ ഒരു ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ട് അവരോട് ഉത്തരം പറയേണ്ട ബാധ്യത ഉണ്ടെന്നും ഞാന്‍ കരുതുന്നു. ഓരേ സമയത്ത് കോടികള്‍ വാങ്ങുകയും മറുവശത്ത് കൈനീട്ടം പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു വിഭാഗവും ഒരു കുടക്കീഴിലുള്ള സംഘടനയാണ് അമ്മ. വളരെ സാധാരണക്കാരായ അംഗങ്ങള്‍ അമ്മയിലുണ്ട്. അവരെ നിരാശപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, പക്ഷേ ആ ചെറിയൊരു ശ്രമം ആത്മാര്‍ഥമായി അംഗങ്ങള്‍ക്കു വേണ്ടി എന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഓരോ വോട്ടിനും ഞാന്‍ വിലകല്‍പിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും.’–സരയു പറയുന്നു.

സർക്കാരിനെ വെട്ടിലാക്കി സിപിഐ..!!! മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സർക്കാർ ഇതിന് മുൻകൈ എടുക്കണം,,!!! സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം…

‘ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി. ‘സിനിമയുടെ ഉള്ളില്‍ ഇത്തരം പ്രവണതകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ല. എന്നാല്‍ സിനിമകളുടെ കാര്യത്തില്‍ അടക്കം വേര്‍തിരിവ് അനുഭവപ്പെട്ടിട്ടുണ്ട്. 2007 മുതലാണ് നായികയായി എത്തുന്നത്. വളരെയധികം സങ്കടമുണ്ട് റിപ്പോര്‍ട്ട് വായിച്ചപ്പോള്‍. തങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ തീവ്രതയുള്ള സംഭവങ്ങളിലൂടെ ചിലര്‍ കടന്നുപോയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസ്സിലായി. അസോസിയേഷന്റെ ഭാരവാഹിയായിരിക്കുമ്പോള്‍ വ്യക്തിപരമായി സംസാരിക്കുന്നതില്‍ പരിമിതിയുണ്ട്. ‘അമ്മ’യുടെ നിലനില്‍പ്പിന് വേണ്ടി പ്രവര്‍ത്തിക്കും.’ അനന്യയുടെ വാക്കുകൾ.

രാജിയെന്ന തീരുമാനത്തിലേക്ക് വരുമ്പോൾ അത് ബാധിക്കുന്ന ആളുകളെ കുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് നടൻ വിനു മോഹൻ പറഞ്ഞു. അമ്മയിൽ നിന്ന് സഹായം ആശ്രയിച്ച് കഴിയുന്ന എത്രയോ പേരുണ്ട്. എക്സിക്യൂട്ടിവ് കമ്മിറ്റി ഇല്ലാതായാൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഓൺലൈൻ യോഗത്തിൽ താൻ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗത്തിന്‍റെ അഭിപ്രായത്തിന്‍റെ കൂടെ നിൽക്കുക എന്ന സംഘടന മര്യാദപ്രകാരമാണ് തീരുമാനത്തിനൊപ്പം നിന്നതെന്നും വിനു മോഹൻ പറഞ്ഞു.

ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിടാൻ പ്രസിഡന്റ് മോഹൻലാൽ തീരുമാനിച്ചത്.

അമ്മയിൽ അംഗത്വം എടുക്കാൻ ഉമ്മ..!!! ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു…, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, തുടങ്ങി ഏഴ് പേർക്കെതിരേ പരാതി നൽകി മിനു മുനീർ..!!!

Amma Split Sarayu Mohan Breaks Silence on Mass Resignation Drama
Sarayu Mohan Malayalam Movie News Association of Malayalam Movie Artists (AMMA) Malayalam Movie
Mohanlal Annanya latest film news Hema committee report

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7