പൾസർ സുനിക്ക് ആശ്വാസം…!! ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു; ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യാപേക്ഷ ഈ മാസം പരിഗണിക്കും

ന്യൂഡൽഹി: മലയാള നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ പൾസർ സുനിക്ക് കേരള ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു.ജാമ്യാപേക്ഷ ആവർത്തിച്ച് നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്.

ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കമെന്ന് കോടതി അറിയിച്ചെങ്കിലും സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിൻ്റെ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. 2017 ഫെബ്രുവരിയിലാണ് യുവനടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടിയുള്ള ക്വട്ടേഷൻ ചെയ്യുകയായിരുന്നു എന്നാണ് സുനിയുടെ മൊഴി. കേസിൽ അറസ്റ്റിലായ ദിലീപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഹിന്ദുക്കളെ ആക്രമിക്കുന്നത് തടയാൻ ഇന്ത്യ ഇടപെടണമെന്ന് സിപിഎം; പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ഹിന്ദു സംഘടന

വീട്ടിൽ പ്രസവിച്ചു, വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, ആൺസുഹൃത്തിന് കൈമാറിയ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7