ഭക്ഷണം കിട്ടാതെ വലഞ്ഞ് ഭയപ്പെട്ട് അമ്മയും കുഞ്ഞും; വനംവകുപ്പിൻ്റെ അന്വേഷണത്തിൽ പാറപ്പൊത്തിൽ നിന്ന് കണ്ടെടുത്തത് 4 പിഞ്ചു കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ..!!!

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തസ്ഥലത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 4 പിഞ്ഞു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തെ രക്ഷിച്ടു. ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്നാണ് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെയാണ്. ഏഴു കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് 8 മണിക്കൂർ കൊണ്ടാണ് ഉദ്യോഗസ്ഥസംഘം ദുർഘടമായ രക്ഷാദൗത്യം പൂർത്തിയാക്കിയത്.

ദയ അർഹിക്കുന്നില്ല..!! ശിക്ഷ സമൂഹത്തിന് പാഠമാകണം..!! ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയൽവാസിയായ പ്രതിക്ക് കടുത്തശിക്ഷ

‘‘വയനാട്ടിൽ ഉരുൾപൊട്ടിയ ദിവസം രാവിലെ പത്തുമണിയോടെ വനത്തിലേക്ക് പോയ സമയത്ത് ഒരു യുവതിയെയും 4 വയസ്സ് തോന്നിക്കുന്ന ചെറിയ കുട്ടിയെയും കാട്ടിൽ കണ്ടിരുന്നതായും എങ്ങോട്ടുപോകുന്നുവെന്ന് ചോദിച്ചപ്പോൾ വെറുതെ ഇറങ്ങിയതാണെന്ന തരത്തിലുള്ള മറുപടിയാണ് കിട്ടിയതെെന്നും പറഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭക്ഷണത്തിനുവേണ്ടി ഇറങ്ങിയതാണെന്ന് ഞങ്ങൾക്ക് മനസ്സിലായെങ്കിലും അവരത് ഞങ്ങളോട് പറയാൻ തയാറായില്ലെന്ന് വനംവകുപ്പ് ഉദ്യോഗസർ പറഞ്ഞു. അരി കിട്ടാത്തതുകൊണ്ട് തിരിച്ചുപോകാൻ ഒരുങ്ങിനിൽക്കുകയായിരുന്നു അവർ. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ വനത്തിനുള്ളിൽ ഇതേ യുവതിയെയും കുഞ്ഞിനെയും വീണ്ടും കണ്ടു. ഭക്ഷണം കിട്ടാതെ വലഞ്ഞ് ഭയപ്പെട്ട് നിൽക്കുകയായിരുന്നു അവർ.

‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു, ഉടൻ രക്ഷാ പ്രവർത്തനം.!! നാലാംനാൾ നാലുപേരെ ജീവനോടെ രക്ഷിച്ചു..!!!

ദുരന്തത്തിൽ മരണം 316 ആയി, ചാലിയാറിൽനിന്ന് 172 മൃതദേഹങ്ങൾ

സാധാരണ പുറത്തുനിന്നുള്ള മനുഷ്യരെ കണ്ടാൽ ഓടിമാറുന്ന അവർ ഇത്തവണ അതിനൊന്നും ശ്രമിച്ചില്ല. ഉടൻ ഞങ്ങൾ അടുത്തുള്ള ഒരു പാടി ചവിട്ടിപ്പൊളിച്ച് കുഞ്ഞിനെയും യുവതിയെയും അതിനുള്ളിലേക്ക് മാറ്റി. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റുകളിൽ ഒന്നു കൊടുത്ത് പുതപ്പിച്ചു. ഡോക്ടറെ വിവരമറിയിക്കുകയും ഉടൻ തന്നെ അദ്ദേഹമെത്തി പരിശോധിക്കുകയും ചെയ്തു. ഭാഗ്യവശാൽ ഇരുവരുടെയും ആരോഗ്യത്തിന് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് അവരോട് തന്ത്രപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പേര് ശാന്തയെന്നാണെന്നും ചൂരൽമല ഏറാട്ടുകുണ്ട് ഊരിലാണ് താമസിക്കുന്നതെന്നും പറഞ്ഞത്. ശാന്തയ്ക്കൊപ്പമുള്ള കുഞ്ഞിനെ കൂടാതെ 3 ചെറിയ മക്കളും ഭർത്താവും ഊരിലെ പാറപ്പൊത്തിലുള്ള താമസിക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു. ഈ കനത്തമഴയിൽ ചെറിയ കുട്ടികളുമായി അവിടെ താമസിക്കുന്നതിലെ അപകടം മനസ്സിലായതോടെ എന്തുവന്നാലും അങ്ങോട്ടേക്കുപോയി അവരെ അവിടെനിന്നു മാറ്റണമെന്ന് തീരുമാനിച്ചു.

മരിക്കുകയോ കാണാതാവുകയോ ചെയ്തത് 49 കുട്ടികൾ..!! രണ്ട് സ്കൂളുകൾ തകർന്നു; കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി

കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കല്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കല്പറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

പതുക്കെ കയറിൽനിന്നിറങ്ങി നോക്കുമ്പോൾ ശാന്തയുടെ ഭർത്താവ് കൃഷ്ണൻ പാറപ്പൊത്തിന്റെ മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളിലൊരാൾ അടുപ്പുകല്ലിനിടയിൽ ഇരിക്കുന്നു. ഉടൻ ആ കുട്ടികളെ കൈയിലെടുത്തു ചൂടു നൽകി. കൈയിലിരുന്ന ഭക്ഷണവും വെള്ളവും കൊടുത്തു ചേർത്തുനിർത്തി. ശാന്തയ്ക്കു ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും അടിവാരത്തു നിൽക്കുന്നുവെന്നും പറഞ്ഞതോടെയാണ് ഒടുവിൽ കൃഷ്ണന്‍ ഊരിൽനിന്നു മാറാൻ തയാറായത്. കൃഷ്ണനെയും കുഞ്ഞുങ്ങളെയും വനംവകുപ്പിന്റെ ആന്റി പോച്ചിങ് ക്യാംപിൽ (എപിസി) എത്തിച്ചു. രണ്ടു ദിവസത്തിനുശേഷം അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7