വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ഔദ്യോഗിക കണക്ക് ഇങ്ങനെ. ഉരുള്‍പൊട്ടലില്‍ 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. മരിച്ചവരുടെ എണ്ണം 175 ആയി, ഇതില്‍ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാര്‍ തീരങ്ങളില്‍നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. ഇതില്‍ 4 പുരുഷന്മാരും 6 സ്ത്രീകളും ഉള്‍പ്പെടും. 4 പേരുടെ ശരീരഭാഗങ്ങള്‍ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയില്‍ തിരച്ചില്‍ തുടരുകാണ്. 191 പേരാണ് ചികിത്സയിലുള്ളത്.
ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞു..!! ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികൾ..; സംഘർഷാവസ്ഥ
ഉണ്ടായത് മനുഷ്യ നിർമ്മിത ദുരന്തം..!! പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നു; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല; രൂക്ഷ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ

അതേസമയം, മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികള്‍ കയര്‍ത്തു. മേപ്പാടിയില്‍ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങള്‍ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരോടാണ് പ്രദേശവാസികള്‍ കയര്‍ത്തത്. ഭക്ഷണവണ്ടികള്‍ ഉള്‍പ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7