മലപ്പുറം: ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പോകുന്ന വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്.
മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.
ചികിത്സയ്ക്ക് ശേഷം വീണ്ടും ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരുന്നതിനിടെ മന്ത്രിയുടെ വാഹനത്തിൽപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് ആരോഗ്യമന്ത്രി വയനാട്ടിലേക്ക് യാത്രതിരിച്ചത്.
മന്ത്രിയുടെ കണ്ണിനും കൈക്കും പരിക്കേറ്റിരുന്നു. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന രണ്ടുപേരെ ആശുപത്രിയിൽ കണ്ട ശേഷമാണ് മന്ത്രി ദുരന്ത ഭൂമിയിലേക്ക് തിരിച്ചത്.
വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട്; സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ…
തമിഴ്നാട് തീരുമാനിക്കും; മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
ചൂരൽ മലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും
Minister Veena George’s vehicle met with an accident in Malappuram