ഒരു ട്രക്ക് പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്നു..!! ലോറി കണ്ടെത്തി? ലൊക്കേഷൻ പുഴയുടെ തീരത്തോട് ചേർന്ന് ; നിർണായക വിവരങ്ങൾ പുറത്തുവരുന്നു

ഷിരൂർ: കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി ലോറിയുടെ ലൊക്കേഷൻ കണ്ടെത്തിയതായി റിപ്പോർട്ട്. പുഴയുടെ തീരത്തിന് ചേർന്നാണ് ലോറിയുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിർണായക വിവരങ്ങളാണ് സൈന്യം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ​ഗം​ഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

ഒരു ട്രക്ക് പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്നതായി സൈന്യം വിവരം നൽകിയതായി കർണാടക മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് അർജുൻ്റെ ലോറി കണ്ടെത്തിയെന്നത് ഉറപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

5 മീറ്റർ ആഴത്തിലാണ് ലോറി; അർജുൻ കാബിനിൽ തന്നെയോ..? നിർണായക നിമിഷങ്ങൾ

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോ​ഗമിക്കുകയാണ്. ഇന്ന് രാത്രിയിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടില്ല; നിർമ്മാതാവിൻ്റെ ഹർജിയിൽ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

ഔദ്യോ​ഗികമായി കൂടുതൽ കാര്യങ്ങൾ രക്ഷാദൗത്യ സംഘം വിശദീകരിക്കുമെന്നാണ് എംഎൽഎ വിശ​ദീകരിച്ചത്. ചില ശുഭ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും സതീഷ് കൃഷ്ണ സെയിൽ എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോ​ഗിച്ചാണ് തെരച്ചിൽ പുരോ​​ഗമിക്കുന്നത്. രണ്ട് ജെസിബിയും മണ്ണ് നീക്കുന്നുണ്ട്. ഒരു ട്രക്കിന്റെ ആകൃതിയിലാണ് പ്രദേശിത്ത് നിന്ന് മണ്ണ് നീക്കുന്നത്. കനത്തമഴ ദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

വീണ്ടും കനത്ത മഴ വരുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ മുങ്ങൽവിദഗ്ധർ പരിശോധന നടത്തുന്നത്. ഗംഗാവാലി നദിയിൽ നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നാവിക സേന പുറത്തുവിട്ടു.

ശബ്ദതരംഗങ്ങൾവെള്ളത്തിനടിയിലേക്ക് വിട്ട്, അവിടെയുള്ള സാധനങ്ങൾ കണ്ടെത്തുക എന്ന സംവിധാനമാണ് നാവികസേന ഉപയോഗിച്ചത്. ഇതിനെത്തുടർന്ന് പകർത്തിയ ചിത്രങ്ങളാണ് ലോറിയുടേതെന്ന് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് പരിശോധനകൾ. സ്ഥലത്ത് ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

pathram desk 1:
Leave a Comment