കുവൈത്തില്‍ വാഹനാപകടം; ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികൾക്ക് ഗുരുതര പരുക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്.

റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Similar Articles

Comments

Advertismentspot_img

Most Popular