ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗ‌‌ർ: ജമ്മു കശ്മീരിലെ കഠുവയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരർ ആക്രമണം നടത്തിയത്. കഠുവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്.

പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്‌സിന്റെ കീഴിലാണ് ഈ പ്രദേശം.

Similar Articles

Comments

Advertismentspot_img

Most Popular