ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവയ്ക്ക് പിന്നാലെ മെറിലാൻഡ് – വിനീത് ശ്രീനിവാസൻ ചിത്രം വീണ്ടും

കൊച്ചി: മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 2022 ഇൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, 2024 ഏപ്രിൽ റിലീസായെത്തിയ പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്നിവ ഈ കൂട്ടുകെട്ടിനെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ടീമാക്കി മാറ്റി.

ഇവർ ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ, രചന നിർവഹിക്കുന്നത് നോബിൾ ബാബു തോമസ്, ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ എന്നിവരാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസനൊപ്പം ഷാൻ റഹ്മാൻ, ജോമോൻ ടി ജോൺ എന്നിവരുമെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.

Similar Articles

Comments

Advertismentspot_img

Most Popular