കൊച്ചി: മമ്മൂട്ടി ചിത്രമായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാത്രി’യുടെ ടൈറ്റില്‍ ലുക്ക് പുറത്ത്. നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ‘പാതിരാത്രി’ നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്.
കൊച്ചിയില്‍ വച്ച് നടന്ന സ്വിച്ചോണ്‍ ചടങ്ങിനു ശേഷമാണ് ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടത്. ടൈറ്റില്‍ ലുക്കിലെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയായിരിക്കും ‘പാതിരാത്രി’യുടേത് എന്നാണ് സൂചന. ‘ഒരുത്തീ’ എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യാ നായര്‍ ചിത്രം കൂടിയാണ് ‘പാതിരാത്രി’. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’.
സൗബിനെയും നവ്യാ നായരെയും കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം: ജേക്സ് ബിജോയുമാണ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.