വിവാദ ഉത്തരവ് പിൻവലിച്ച് ഗവർണർ

ഇംഫാൽ:മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് വേളയിലെ വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍.

ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂര്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ് പിന്‍വലിച്ച് അവധി നല്‍കുകയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7