യു.പി. പോലീസ് റിക്രൂട്ട്മെന്റിന് സണ്ണി ലിയോണും..!!!

ഉത്തര്‍ പ്രദേശ് പോലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ നടി സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഇതോടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കനൗജിലെ ടിര്‍വയിലുള്ള ശ്രീമതി സോനേശ്രീ മെമ്മോറിയല്‍ ഗേള്‍സ് കകോളേജാണ് പരീക്ഷാകേന്ദ്രമായി അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി പതിനേഴിനാണ് പരീക്ഷ നടന്നത്.

മഹോബ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മുംബൈയിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കനൗജ് പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ 120-ല്‍ അധികം പേരെ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് അറസ്റ്റുകളുണ്ടായത്.

Similar Articles

Comments

Advertismentspot_img

Most Popular