ഷാ ബാനോ ബീഗം’ കേസ് സിനിമയാവുന്നു ! സംവിധാനം സുപർൺ എസ് വർമ്മ

വിവാദമായ ‘ഷാ ബാനോ ബീഗം’ കേസ് ആസ്പതമാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ് വർമ്മ ഒരു കോർട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂർത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാൽ ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഷാ ബാനോ ബീഗത്തിൻ്റെ കേസിനെക്കുറിച്ചുള്ള ഒരു സിനിമ ഇന്നത്തെ തലമുറക്ക് പ്രധാനമാണെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്നും അത് സ്ത്രീ ശാക്തീകരണം പ്രദർശിപ്പിക്കുന്നുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് ‘ഷാ ബാനോ ബീഗം കേസ്’ എന്നറിയപ്പെടുന്ന ‘അഹമ്മദ് ഖാൻ കേസ്’. 1978-ൽ 62 വയസ്സുള്ള ഷാ ബാനോ ആണ് ഈ കേസ് ഫയൽ ചെയ്തത്. ഷാ ബാനോയുടെ ഭർത്താവ് അഹമ്മദ് ഖാൻ അവളെ വിവാഹമോചനം ചെയ്ത കാരണത്താൽ 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 123 പ്രകാരം അവൾ തനിക്കും തൻ്റെ അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ട് കേസ് കൊടുത്തു. കേസിൽ ഷാ ബാനോ വിജയിച്ചു. എന്നാൽ വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചതിനാൽ അത് കോലാഹലത്തിന് കാരണമായി. തുടർന്ന് ഇന്ത്യയിലെ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ ഉള്ളതിനെക്കുറിച്ചുള്ള ഒരു ചർച്ചക്കും ഇത് കാരണമായതോടെ വിധി പ്രസ്താവിച്ച് 40 വർഷത്തിലേറെയായിട്ടും ഈ ചർച്ച തുടരുന്നു.

‘റാണാ നായിഡു’ (സംവിധാനം), ‘ദി ട്രയൽ’ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ‘സുൽത്താൻ ഓഫ് ഡൽഹി’ (സംവിധാനം) തുടങ്ങിയ വെബ് ഷോകൾക്ക് ശേഷം സുപർൺ എസ് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഷാ ബാനോ ബീഗം’.

Similar Articles

Comments

Advertismentspot_img

Most Popular