​മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ… ഗവർണർക്കെതിരേ എസ്.എഫ്.ഐ രണ്ടുംകൽപ്പിച്ച്; കനത്ത സുരക്ഷയിലും പ്രതിഷേധ ബാനർ

തേഞ്ഞിപ്പാലം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തിൽ ബാനറുയർത്തി എസ്എഫ്‌ഐ. ഇന്ന് പുലർച്ചെയാണ് ബാനർ ഉയർത്തിയത്. മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ എന്ന എഴുതിയ വലിയ ബാനർ സർവകലാശാല കവാടത്തിൽ ഉണ്ട്. കൂടാതെ
ചാൻസലർ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി ചാൻസർ വാപസ് ജാവോ എന്ന് ഹിന്ദിയിലും എഴുതിയ ബാനറുകളും യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ ഉയർത്തിയിട്ടുണ്ട്.

ചാൻസലർ ആരാ രാജാവോ?
കറുത്ത നിറത്തിലുള്ള ബാനറുകളാണ് ഉയർത്തിയത്. ശാഖയിൽ പഠിച്ചത് ശാഖയിൽ മതിയെന്നും സർവകലാശാലയിൽ വേണ്ടെന്നും, ചാൻസലർ ആരാ രാജാവോ, ആർഎസ്എസ് നേതാവോ എന്നുമുള്ള പോസ്റ്ററുകളും സർവകാലശാലയിൽ എസ്എഫ്‌ഐക്കാർ പതിച്ചിട്ടുണ്ട്.

കനത്ത സുരക്ഷ
സർവകലാശാലയിൽ എത്തുന്ന ഗവർണർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് എസ്എഫ്‌ഐക്കാർ ബാനർ ഉയർത്തിയത്. കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഗവർണർ എസ്എഫ്‌ഐയെ വെല്ലുവിളിച്ച് മൂന്ന് ദിവസം സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് തീരുമാനിച്ചത്. ഇന്ന് വൈകീട്ടായിരിക്കും ഗവർണർ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെത്തുക. വിവിധ സർവകലാശാലകളിലേക്ക് സംഘപരിവാർ അനുകൂലികളെ നോമിനേറ്റ് ചെയ്തതാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് കാരണം.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷ ശക്തമാക്കണമെന്ന് പൊലീസ് മേധാവി നിർദേശം നൽകി. കഴിഞ്ഞദിവസം തലസ്ഥാനത്തുണ്ടായ സംഭവങ്ങളും ഗവർണർ നൽകിയ കത്തും കണക്കിലെടുത്താണിത്. ഇതുസംബന്ധിച്ച് പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

സഞ്ചാരപാത രഹസ്യമായിരിക്കും

ഗവർണറുടെ സുരക്ഷസംബന്ധിച്ച് ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ രാജ്ഭവൻ അധികൃതരുമായി ചർച്ചനടത്തിയിരുന്നു. ഗവർണറുടെ വാഹനവ്യൂഹത്തിൽ മൂന്നു പൈലറ്റ് വാഹനങ്ങൾകൂടി അധികമായി ഉൾപ്പെടുത്തും. സഞ്ചാരപാതയിൽ കൂടുതൽ സുരക്ഷയുമൊരുക്കും. പ്രധാനപാതയിൽ എന്തെങ്കിലും പ്രശ്‌നസാധ്യതയുണ്ടെങ്കിൽ രണ്ട് പകരം റൂട്ടുകൾ കൂടി നിശ്ചയിക്കും. സഞ്ചാരപാത രഹസ്യമായിരിക്കാനും നടപടിയുണ്ടാകും.

തലസ്ഥാനത്ത് ഗവർണർക്കുനേരെ പ്രതിഷേധമുണ്ടായ ദിവസം റൂട്ട് സംബന്ധിച്ച വിവരങ്ങൾ ചോർന്നതായി ആരോപണമുയർന്നതിനെ തുടർന്നാണിത്. കടന്നുപോകുന്ന വഴികളിൽ പ്രശ്‌നസാധ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കും.വാഹനത്തിൽനിന്നിറങ്ങി ഗവർണർ സഞ്ചരിക്കുന്ന സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കും. പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസ് സാന്നിധ്യം ഒരുക്കും. രാജ്ഭവന് പുറത്ത് ഗവർണർ താമസിക്കുന്നിടങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് കർശനസുരക്ഷയൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7