പാലക്കാട്: നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി നഗർ മധുസൂദനന്റെ മകൻ ഋത്വികാണ് മരിച്ചത്.
സംഭവത്തിനു പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ദാസാണ്. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം.
സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി.
ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ദീപ്തിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.