ദക്ഷിണാഫ്രിക്കന്‍ പര്യടനം: സഞ്ജു സാംസണെ ഉൾപ്പെടുത്തി ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം. അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.

മലയാളി താരം സഞ്ജു സാസണ്‍ ഏകദിന ടീമില്‍ ഇടംനേടി. രോഹിത് ശര്‍മയും വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം ചികിത്സയിലായതിനാല്‍ ഫിറ്റ്‌നസ് അനുസരിച്ചേ കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരൂ.

രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യന്‍ ക്യാപ്റ്റന്‍. ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ചികിത്സയിലായതോടെയാണ് നായകസ്ഥാനം സൂര്യയ്ക്ക് കൈവന്നത്. ഏതാനും മാസങ്ങള്‍ കൂടി ഹാര്‍ദിക്കിന് വിശ്രമം ആവശ്യമായി വന്നേക്കും. ഏകദിന ലോകകപ്പില്‍ നിര്‍ണായക പങ്കുവഹിച്ച കുല്‍ദീപിനെയും ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

അമ്മയുടെ മൃതദേഹത്തിനൊപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് വൈസ് ക്യാപ്റ്റന്‍. ചേതേശ്വര്‍ പൂജാരയേയും അജിങ്ക്യ രഹാനെയേയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. 2022 ജൂലായ്ക്ക് ശേഷമാണ് ബുംറ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുന്നത്. 2023 ഫെബ്രുവരിക്ക് ശേഷം കെ.എല്‍ രാഹുലും ടെസ്റ്റ് ടീമിലെത്തി. ഋതുരാജിന് ഇതാദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. പൂജാരയും രഹാനെയും നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ മധ്യനിരയുടെ ഭാരം ഇനി ശ്രേയസ് അയ്യരുടെയും കെ.എല്‍ രാഹുലിന്റെയും ചുമലിലാകും. ഇവര്‍ക്ക് ബാക്കപ്പ് എന്ന നിലയിലാണ് ഋതുരാജിനെയും ടീമിലെടുത്തിരിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7