പൗരന്റെ തുല്യനീതിയുടെ ലംഘനങ്ങൾ; നീതി ഈയാഴ്ച തീയേറ്ററുകളിലേക്ക്

ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി **നീതി ** എന്ന ചലചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു.

ഡോ. ജെസ്സി കുത്തനൂർ നീതി എന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ സംഭാഷണവും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത്.
ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ 3 കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി സിനിമ.
ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവർ നിർമ്മാതാവായി സിനിമയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട 3 വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിൽ പെട്ട സിനിമയാണ് “നീതി”.

1, രാമൻകുട്ടി എന്ന ഡ്രൈവർ ഒരു ദീർഘ ഓട്ടം പോകുകയും ആ യാത്രയിൽ വഴി തെറ്റി കാട്ടിൽ ഭൂസമരം നടക്കുന്ന സമരഭൂമിയിൽ അകപ്പെടുകയും, പിന്നീട് യാത്രയിൽ അയാൾക്ക് വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും. പൊളിറ്റിക്കൽ, മിസ്റ്ററി, ഹൊറർ ത്രില്ലർ ആണ് മുഖമറിയാത്തവൻ എന്ന സിനിമ. ഈ സിനിമയിൽ നായകന് മുഖമില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

2. ഗേ വിഭാഗക്കാരുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പരസ്പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോൾ സുപ്രീം കോടതിയിൽ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സ്വവർഗ്ഗ അനുരാഗികളുടെ വിവിധ അവകാശത്തെ പരാമർശ്ശിക്കുന്ന സിനിമയാണ് എന്നിലെ നീ .

3. എൽജിബി ടിഐഎകു വിലെ ട്രാൻസ്‌ജെൻഡേർ സമൂഹത്തിന്റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങൾ, തൊഴിൽ മേഘയിലെ പ്രശ്നങ്ങൾ, എന്നിവയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്റെ അമ്മ.
മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ട്രാൻസ് ജെൻഡേഴ്സ് അഭിനയിച്ച പടം.

കാസർഗോഡ്കാരി കുമാരി ചാരുലത എന്ന മലയാളത്തിലെ ആദ്യത്തെ ട്രാൻസ് ജെന്റർ ഗായികയെ അവതരിപ്പിക്കുന്നു ഈ സിനിമയിൽ. കേരളത്തിലെ ട്രാൻസ് കമ്യൂണിറ്റിക്കായി ഇതിലെ ജൽസ ഗാനം ചാരുലതയും, പാലക്കാ ട്രാൻസ് കമ്യൂണിറ്റിയുടെ അമ്മ വർഷാനന്ദിനിയും ചേർന്ന് ആലപിച്ചിരിക്കുന്നു. മഞ്ഞ നിലാ എന്ന ഗാനം ട്രാൻസ്‌ജെ ൻഡേർ കമ്മ്യൂനിറ്റി അവരുടെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തിലെ രണ്ടാമത്തെ ട്രാൻസ്ജെന്റർ നായിക പാലക്കാട്ടുകാരി കുമാരി രമ്യ രമേഷ് , മലയാളത്തിലെ ആദ്യ ട്രാൻസ്മെൻ നായകൻ കണ്ണൂർ സ്വദേശി ട്രാൻസ്മെൻ ആയ ബിനോയും ഈ സിനിമയിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നു.

ഒട്ടേറെ പുതുമകൾ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

5 ഗാനങ്ങൾ ആണ് ഈ സിനിമയിലുള്ളത്. മുരളി എസ് കുമാർ, അഖിലേഷ് എന്നിവർ രചന നിർവ്വഹിച്ച നീതി എന്ന സിനിമയിൽ കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
“അപ്പോത്തിക്കിരി ” ഫെയിം ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നു.

ചിത്രീകരണം, പാലക്കാട് – കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായി നടന്നു.

ഡി.ഒ.പി – ടി.എസ്.ബാബു. തിരക്കഥ – ബാബു അത്താണി.എഡിറ്റിംഗ് – ഷമീർ. ഗാനങ്ങൾ – മുരളി എസ് കുമാർ , അഖിലേഷ്. സംഗീതം – കൃഷ്ണപ്രസാദ്, വിഷ്ണു ദാസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനു പ്രകാശ്.പ്രൊഡക്ഷൻ കോഡിനേറ്റർ -വിവേക്, വേലായുധൻ.ചീഫ് അസോസിയേറ്റ് – അജിത്ത് സി സി. അസോസിയേറ്റ് ഡയറക്ടർ – വിനീഷ് നെന്മാറ. അസിസ്റ്റന്റ് ഡയറക്ടർ – നിരജ്ഞൻ, വിനോദ് കുന്നത്ത് പറമ്പ്.ആർട്ട് – റൗഫ് തിരൂർ. സഹായികൾ -ഉദയൻ , സക്കറിയ, റാഷിദ്. മേക്കപ്പ് – എയർപോർട്ട് ബാബു. കോസ്റ്റ്യൂം ഡിസൈൻ – ഉണ്ണിമായ. കോറിയോഗ്രാഫർ – അമേഷ്, രമ്യ. വിഎഫക്സ് – വൈറസ് സ്റ്റുഡിയോ. സൗണ്ട് എൻജിനിയർ – ഷോബിത്ത് .
കളറിസ്റ്റ് – ദീപക്ക് ലീലാ മീഡിയ.സൗണ്ട് എഫ് എക്സ് -ബെർലിൻ, സ്റ്റിൽ – ശിവാ സോനു , അനന്ദു. ഡ്രോൺ : മകു കോവൈ.സ്‌പ്പോട്ട് എഡിറ്റർ – ഹമീദ്. അസോസിയേറ്റ് ക്യാമറ -അനീഷ് സൂര്യ. അസിസ്റ്റന്റ് ക്യാമറാ – ദേവൻ മോഹനൻ, നൗഷാദ്.ലൈറ്റ്സ്- സന്തോഷ് തിരുർ. പോസ്റ്റർ -ഷനിൽ കൈറ്റ്ഡിസൈൻ.
സഹായികൾ -കൃഷ്ണ, രമ്യാ രമേഷ് , ജ്യോതി, പത്മാവതി,രാജു, അജിത്, രജീഷ്, സുരേഷ്, സുദീർ, വിജി തുടങ്ങിയർ.
സ്റ്റുഡിയോ-ശിവദം പാലക്കാട്, ശ്രീരാഗം തൃശൂർ, ലിലാ മീഡിയ.

ബിനോജ് കുളത്തൂർ, കുഞ്ഞികണ്ണൻ ചെറുവത്തൂർ,ലതാ മോഹൻ,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വർഷാ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്,രജനി , ബിനോയ് , രമ്യാ , മാസ്റ്റർ ശ്രാവൺ , വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിൻ, വൈഷണവ് , അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രൻ, അനീഷ് ശ്രീധർ, കവിത, താര രാജു , അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി,സുചിത്ര ,ഉണ്ണിമായ,റീന ശാന്തൻ , ഉദയ പ്രകാശൻ , ഷാനിദാസ് , പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് , ഷിബു വെട്ടം സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു. പി ആർ ഒ. എം കെ ഷെജിൻ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7