ആദ്യ സെമി: ന്യൂസിലൻഡിന് 398 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

മുംബൈ: 2023 ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ, ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡിന് മുന്നിൽ 398 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80)​ അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.

ടോസ് നേടിയ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മ (47) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ചിരുന്നു. ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗില്ലും നായകന് മികച്ച പിന്തുണയേകി.

ഹിറ്റ്മാൻ നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് മറ്റു താരങ്ങളെല്ലാം ബാറ്റ് വീശിയത്. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി.

https://youtu.be/GimRTXOTJCY

https://youtu.be/CXSTpKyXd80

അതേസമയം, ഇന്നത്തെ മത്സരത്തിലൂടെ വിരാട് കോഹ്ലി നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി കോഹ്ലി (711) മാറി. ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ 673 എന്ന സച്ചിന്റെ നേട്ടവും വിരാട് കടപുഴക്കി. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്ററായും കോഹ്ലി മാറി.

29 പന്തിൽ നിന്ന് 47 റൺസെടുത്ത രോഹിത്ത് ശർമ്മയെ ടിം സൌത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ ക്യാച്ചെടുത്ത് പുറത്താക്കി. സെമി ഫൈനലിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറിയിലേക്ക് പായിച്ചാണ് ഹിറ്റ്മാൻ തുടങ്ങിയത്. കരുതലോടെ തുടങ്ങിയ ശുഭ്മൻ ഗില്ലും പിന്നീട് കത്തിക്കയറി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കരുത്തരായ ന്യൂസിലൻഡാണ് നീലപ്പടയുടെ എതിരാളികൾ. 2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിന്റെ കണക്ക് തീർക്കാനാണ് രോഹിത്തും സംഘവും കച്ചകെട്ടിയിറങ്ങുന്നത്.

2019ൽ മാഞ്ചസ്റ്ററിൽ നടന്ന ലോകകപ്പ് സെമി ഫൈനലിന്‍റെ റീപ്ലേയാണിത്. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയതിന്റെ കയ്പേറിയ പഴയ ഓർമ്മകൾ, ഇന്ത്യയ്ക്ക് ഇന്ന് തകർപ്പൻ ജയത്തിലൂടെ മറികടക്കേണ്ടതുണ്ട്.

ന്യൂസിലൻഡിനെതിരായത് ഉൾപ്പെടെ ലീഗ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ചു ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ ഒരു വശത്ത്. മറുവശത്ത്, ടൂർണമെന്റിലെ തുടക്കത്തിലെ വിജയങ്ങൾക്ക് ശേഷം തുടർച്ചയായ നാല് മത്സരങ്ങൾ തോറ്റ കിവീസ്. ശ്രീലങ്കയ്‌ക്കെതിരായ വലിയ വിജയത്തോടെയാണ് ലീഗ് ഘട്ടം അവസാനിപ്പിച്ച് അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്.

ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയെ 2 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

വധശിക്ഷയില്‍ ഒപ്പുവെച്ച പേന ജഡ്ജി മേശയിൽ കുത്തി ഒടിച്ചു; ഇപ്പോഴും തുടരുന്ന രീതി

Similar Articles

Comments

Advertismentspot_img

Most Popular