ബംഗളൂരു: ശ്രീലങ്കക്കെതിരായ ലോകകപ്പിലെ നിര്‍ണയക പോരാട്ടം ആധികാരികമായി ജയിച്ചു കയറി ന്യൂസിലന്‍ഡ് ,. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 46.4 ഓവറില്‍ 171 റണ്‍സില്‍ പുറത്താക്കിയ കിവികള്‍ വിജയത്തിനാവശ്യമായ റണ്‍സ് 24 ഓവറിനുള്ളില്‍ കണ്ടെത്തി. അഞ്ച് വിക്കറ്റിന്റെ വിജയമാണ് വില്ല്യംസനും സംഘവും ആഘോഷിച്ചത്. സെമിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവര്‍ക്ക് വിജയം തുണയാകും.
മധുഷങ്ക എറിഞ്ഞ 24ാം ഓവറിലെ ഒന്നും രണ്ടും പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ച് ന്യൂസിലന്‍ഡിനു ഗ്ലെന്‍ ഫിലിപ്‌സ് നെറ്റ് റൺറേറ്റ് ഉയർത്തുന്ന വിജയം സമ്മാനിച്ചു. താരം പത്ത് പന്തില്‍ 17 റണ്‍സ് വാരി പുറത്താകാതെ നിന്നു. മൂന്ന് ഫോറുകള്‍ താരം നേടി. വിജയിക്കുമ്പോള്‍ രണ്ട് റണ്ണുമായി ടോം ലാതം ഫിലിപ്‌സിനൊപ്പം ക്രീസില്‍ നിന്നു.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസിലന്‍ഡിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്ര (34 പന്തില്‍ 42), ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 45) എന്നിവര്‍ നല്‍കിയത്. ഇരുവര്‍ക്കും അര്‍ധ സെഞ്ച്വറി നഷ്ടമായതു മാത്രം നിരാശ. കോണ്‍വെ ഒന്‍പത് ഫോറുകള്‍ തൂക്കിയപ്പോള്‍ രചിന്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി. ഒന്നാം വിക്കറ്റില്‍ ഇരുവരും 12.2 ഓവറില്‍ 86 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
കോണ്‍വെയെ മടക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ടു പൊളിച്ചത്. രണ്ട് ചേര്‍ക്കുമ്പോഴേക്കും രചിനും വീണു. താരത്തെ മഹീഷ് തീക്ഷണയാണ് മടക്കിയത്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും അധികം ക്രീസില്‍ നിന്നില്ല. താരം 14 റണ്‍സുമായി മടങ്ങി. വില്ല്യംസനെ ആഞ്ചലോ മാത്യൂസ് ക്ലീന്‍ ബൗള്‍ഡാക്കി.
നാലാമനായി എത്തിയ ഡാരില്‍ മിച്ചലിനും അര്‍ധ സെഞ്ച്വറി നഷ്ടമായി. താരം 43 റണ്‍സുമായി പുറത്തായി. 31 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് താരത്തിന്റെ മികച്ച ബാറ്റിങ്. വിജയ വക്കിലാണ് മിച്ചല്‍ വീണത്. അതിനിടെ മാര്‍ക് ചാപ്മാന്‍ (7) റണ്ണൗട്ടില്‍ പുറത്തായിരുന്നു.
പിന്നീട് ഗ്ലെന്‍ ഫിലിപ്‌സ്- ടോം ലാതം സഖ്യം കൂടുതല്‍ നഷ്ടത്തിലേക്ക് പോകാതെ ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവച്ച് ബൗളര്‍മാര്‍ മികവോടെ പന്തെറിഞ്ഞു.
ഒന്‍പതാമനായി ക്രീസിലെത്തിയ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കും അവസാന ബാറ്റര്‍ ദില്‍ഷന്‍ മധുഷങ്കയ്ക്കും ശ്രീലങ്ക നന്ദി പറയും. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സ്‌കോര്‍ 150ന് മുകളിലേക്ക് എത്തിച്ചത് ഇരുവരുടേയും പ്രതിരോധം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ സ്വന്തമാക്കിയത് 171 റണ്‍സ്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ അതിവേഗം സ്‌കോര്‍ ചെയ്സ് ചെയ്തു പിടിക്കാനായിരിക്കും കിവികള്‍ നോക്കുന്നത്. അവരുടെ ലക്ഷ്യം 172 റണ്‍സ്.
അവസാന ഘട്ടത്തില്‍ 91 പന്തുകള്‍ ചെറുത്ത് 38 റണ്‍സാണ് തീക്ഷണ ചേര്‍ത്തത്. തീക്ഷണ പുറത്താകാതെ നിന്നു. താരത്തെ പിന്തുണച്ച മധുഷങ്ക 48 പന്തുകള്‍ നേരിട്ട് 19 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് അതിവേഗ അര്‍ധ ശതകം നേടി ഒരറ്റത്ത് കുശാല്‍ പെരേര മികച്ച തുടക്കമിട്ടെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ ക്ഷണം കൊഴിഞ്ഞത് അവരെ വെട്ടിലാക്കി. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പെരേര, ഒന്‍പത് ഫോറും രണ്ട് സിക്സും സഹിതം 28 പന്തില്‍ 51 റണ്‍സെടുത്തു മടങ്ങി. പിന്നീടെത്തിയ ആഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവര്‍ ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും അധികം നീണ്ടില്ല.
105 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തീക്ഷണ 68 പന്തുകള്‍ ചെറുത്തു താരം 28 റണ്‍സെടുത്തു. അവസാന ബാറ്റര്‍ ദില്‍ഷന്‍ മധുഷങ്കയും കിവി പന്തുകള്‍ സമര്‍ഥമായി പ്രതിരോധിച്ചു. താരം 10 റണ്‍സുമായി പുറത്താകാതെ നിന്നു.
തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് മുന്‍നിരയെ അരിഞ്ഞിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടു പോയ ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരെ തുടരെ മടക്കി മിച്ചല്‍ സാന്റ്നര്‍ അവരുടെ പ്രതീക്ഷകളെ തകര്‍ത്തു.
തുടക്കത്തില്‍ ഒരറ്റത്ത് ഓപ്പണര്‍ കുശാല്‍ പെരേര തകര്‍ത്തടിക്കുമ്പോഴാണ് മറുഭാഗത്ത് നാല് വിക്കറ്റുകള്‍ നിലം പൊത്തിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങാണ് ശ്രീലങ്കയെ തുടക്കത്തില്‍ തന്നെ വെട്ടിലാക്കിയത്.
ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്കയെ പുറത്താക്കി ടിം സൗത്തിയാണ് ലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരം രണ്ട് റണ്ണുമായി മടങ്ങി.
പിന്നാലെ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത അസലങ്ക (8) എന്നിവരെ ബോള്‍ട്ടും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ചമിക കരുണരത്നെ (6), ദുഷ്മന്ത ചമീര (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാന്റ്നര്‍, ഫെര്‍ഗൂസന്‍, ചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സൗത്തി, ഒരു വിക്കറ്റെടുത്തു.