കളമശേരി സ്ഫോടനം: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, അവധിയിൽ ഉളളവർ തിരിച്ച് എത്തണം

കളമശേരിയില്‍ സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കളമശേരിയിൽ സ്ഫോടനം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നിപ്പ പോയിട്ടില്ല… സൂക്ഷിക്കണം… വയനാട്ടിലെ വവ്വാലുകളിലും നിപ്പ സ്ഥിരീകിരിച്ചു,​ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7