ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം മൂവീസ് പൂർണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളിൽ ഗോകുലം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്ന് കൃഷ്ണമൂർത്തി അറിയിച്ചു. പരിപാടിക്കിടയിൽ കൃഷ്ണമൂർത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു. ലോകേഷ് പരിപാടിക്ക് ശേഷം തന്റെ ട്വിറ്ററിൽ ഇപ്രകാരമാണ് കുറിച്ചത് “നിങ്ങളുടെ സ്നേഹത്തിന് നന്ദി കേരളം,നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക എന്നാണ്.
മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.