റൊണാൾഡോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി മെസിയല്ല….

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ എതിരാളി അ‌‍‌ർജന്റീന താരം ലയണൽ മെസിയൊ ബ്രസീൽ താരം നെയ്മറോ അല്ല. ഇംഗ്ലണ്ട് താരം ആഷ്‍ലി കോളിനെയാണ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന താരമെന്ന് റൊണാൾഡോ വെളിപ്പെടുത്തി. ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫൻഡയിരുന്ന ആഷ്‍ലി കോൾ ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും റൊണാൾഡോയെ നേരിട്ടിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിൽ കളിച്ച ആറ് സീസണുകളിലും റൊണാൾഡോയ്ക്ക് കനത്ത വെല്ലുവിളിയായിരുന്നു ആഴ്സണൽ പ്രതിരോധത്തിലെ കരുത്തനായിരുന്ന അഷ്‌ലി കോൾ. ആഷ്‍ലി കോളിനെ മറികടക്കുകയാണ് നേരിട്ടതിൽ വച്ചേറ്റവും വെല്ലുവിളിയെന്ന് റൊണാൾഡോ പറഞ്ഞു.

കാരണം, രണ്ടാമതൊരു ശ്വാസമെടുക്കാൻ കോൾ നിങ്ങളെ അനുവദിക്കില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ കോളിനെ മറികടക്കുക വലിയ വെല്ലുവിളിയായിരുന്നു. കരിയറിൽ ഏറ്റവും ആദരം തോന്നിയ കളിക്കാരനെക്കുറിച്ചുളള ചോദ്യത്തിനും മുമ്പ് റൊണാൾഡോ മറുപടി നൽകിയിരുന്നു. ലിയോണൽ മെസിയും ഞാനും വലിയ എതിരാളികളാണെന്നാണ് ആളുകളുടെ ധാരണ, ഞങ്ങൾ അടുത്ത സുഹൃത്തുകളല്ലെങ്കിലും എല്ലായ്പ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവർ ആണെന്നായിരുന്നു റൊണാൾഡോയുടെ മറുപടി.

എന്നാൽ കരിയറിൽ ഏറ്റവും വലിയ എതിരാളി മെസിയാണോ റൊണാൾഡോ ആണോ എന്ന ചോദ്യത്തിന് മുമ്പ് കോൾ നൽകിയ മറുപടി അത് മെസിയാണെന്നതായിരുന്നു. ആളുകൾ ഞാനു റൊണാൾഡോയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. അത് ഞങ്ങൾ കൂടുതൽ തവണ പരസ്പരം ഏറ്റുമുട്ടിയത് കൊണ്ടാകും. എന്നാൽ മെസിയുടേതായ ദിവസത്തിൽ അവനെ പൂട്ടുക വെല്ലുവിളിയാണെന്നായിരുന്നു മുമ്പ് കോൾ പറഞ്ഞത്. ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായി അൽ നസ്റിലെത്തിയ റൊണാൾഡോ ക്ലബിനായി ഇതുവരെ 23 ഗോൾ നേടിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular