മോഹന്‍ ലാലിനെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാന്‍ എഴുതും, അത്ര നല്ല ബന്ധമല്ല ഞങ്ങള്‍ തമ്മില്‍: ശ്രീനിവാസന്‍

കൊച്ചി: മോഹന്‍ലാലുമായി മെച്ചപ്പെട്ട ബന്ധമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. മോഹന്‍ ലാല്‍ ഒരു കംപ്ലീറ്റ് ആക്ടറാണ്. എന്നാല്‍ അദ്ദേഹവുമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. ഡോ സരോജ് കുമാര്‍ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്റെ സ്പൂഫ് ആയിരുന്നില്ലേ. അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി. അതേസമയം മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെയുണ്ടായ ഒരു സംഭവം ശ്രീനിവാസന്‍ പങ്കുവെച്ചു.

ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ പുതിയ സണ്‍ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ കാണാന്‍ പോയി. അദ്ദേഹം ഒരു മത്സരാര്‍ത്ഥിയെ പോലെ തന്നെ നോക്കി നിന്നു. എന്നിട്ട് മുറിയിലേക്ക് പോയി 17 സണ്‍ഗ്ലാസുകള്‍ അടങ്ങിയ ഒരു പെട്ടി തുറന്നു. അദ്ദേഹത്തെ മറികടക്കാന്‍ ധൈര്യപ്പെടരുതെന്ന് സന്ദേശം അതിലുള്ളതായി തോന്നി.’ ശ്രീനിവാസന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular