കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ ബിഗ് ബഡ്ജറ്റ് ചിത്രം

പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പുതിയ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും ഹിറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കും.

ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...