പ്രേക്ഷകരെ ആവേശം കൊള്ളിച്ച്‌ സുലൈഖ മൻസിലിലെ “ജിൽ ജിൽ ജിൽ”ഗാനം റിലീസായി

അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച്‌ ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന സുലൈഖ മൻസിലിലെ ആദ്യ ഗാനം റിലീസായി. “ജിൽ ജിൽ ജിൽ ” എന്ന ഗാനത്തിന് മു.രി യുടെയും ടി.കെ കുട്ട്യാലിയുടെയും വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ ആഘോഷം തുളുമ്പുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയും, വർഷാ രഞ്ജിത്തും, മീരാ പ്രകാശും ചേർന്നാണ്. ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ നിർമ്മിച്ച സുലൈഖാ മനസിൽ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്. മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ചിത്രം തിയേറ്ററുകളിൽ ആഘോഷിക്കാൻ സാധിക്കുന്ന ഒരു പെരുന്നാൾ ചിത്രമാണ്.

സുലൈഖാ മൻസിലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്,

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...