തീപിടിത്തം : കലക്ടർക്ക് സ്ഥലം മാറ്റം; രേണുരാജ് ഇനി വയനാട് കലക്ടർ

തിരുവനന്തപുരം: ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് എറണാകുളം കലക്ടർ.

എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. വിഷയം വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തൃശൂർ കലക്ടർ ഹരിത വി.കുമാറിനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. വയനാട് കലക്ടർ എ.ഗീതയെ കോഴിക്കോട് കലക്ടറാക്കി. ആലപ്പുഴ കലക്ടർ വി.ആർ.കെ. തേജയെ തൃശൂർ കലക്ടറാക്കി.

Similar Articles

Comments

Advertismentspot_img

Most Popular