പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു; 60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പ് ; ഈ വര്‍ഷം അജിത്തിനൊപ്പം മഞ്ജു വാര്യരും പങ്കെടുക്കും

ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ ബൈക്ക് എടുത്ത വാർത്തയാണ് മഞ്ജു വാര്യർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നടി തന്നെയാണ് തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. തുടക്കം കുറിക്കാൻ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്നും മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രചോദനമായ നടൻ അജിത്തിനും മഞ്ജു നന്ദി പറഞ്ഞു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ നടൻ അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ദൂരമുള്ള ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു.

https://www.instagram.com/reel/CoxNgp-DHCT/?igshid=YmMyMTA2M2Y=

അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസൻസ് കയ്യിൽക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കാവൂ നടി തീരുമാനിച്ചിരുന്നു. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...