ഡയറ്റാണോ? എന്തിന് കട്ടന്‍ കാപ്പി ഉപേക്ഷിക്കണം.. ദിവസം നാലെണ്ണം വരെ കുടിക്കാം

ഡയറ്റിലും ഫിറ്റ്‌നസിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് വേണ്ടി ഭക്ഷണത്തിലും കാര്യമായ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. ഡയറ്റ് എടുക്കുന്നവര്‍ ആദ്യം ഉപേക്ഷിക്കുന്നത് ചായയും കാപ്പിയും ആണ്. എങ്കില്‍ ഇനി അത് നിര്‍ത്തേണ്ട കാര്യമില്ല.

കാരണം കട്ടന്‍ കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ട്. ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നാലുശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ഹാര്‍വാര്‍ഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കട്ടന്‍ കാപ്പി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാകും. മധുരം ചേര്‍ക്കാതെ കുടിച്ചാലാണ് ഇരട്ടി ഗുണം ലഭിക്കുന്നത്. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.

ചെറിയ അളവില്‍ കാപ്പി കഴിക്കുമ്പോള്‍ ദോഷങ്ങളൊന്നും തന്നെയില്ല. എന്നിരുന്നാലും, അമിതമായ കാപ്പികുടി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഡയറ്റ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ കണ്‍സള്‍ട്ടന്റായ വസുന്ധര അഗര്‍വാള്‍ പറഞ്ഞു.

കട്ടന്‍ കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയില്‍ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണിത്. ഇത് ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, ഗ്ലൂക്കോസ് സ്‌പൈക്കുകള്‍ കുറയ്ക്കുകയും കാലക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ ഉത്പാദനം വൈകിപ്പിക്കുന്നു. അതായത് ശരീരത്തിലെ കലോറി കുറയ്ക്കുന്നു. കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും വിദഗ്ധന്‍ പറഞ്ഞു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്. ഇത് ഗ്രെലിന്‍ (വിശപ്പ് ഹോര്‍മോണ്‍) അളവ് കുറയ്ക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ കാപ്പി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

കാപ്പി ശരീരത്തെ കൂടുതല്‍ കൊഴുപ്പ് കത്തുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യും . അതേ സമയം ഉയര്‍ന്ന അളവില്‍ കഫീന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശത്തിന്റെ തോതിനെ ബാധിക്കുമെന്നും നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...