ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം; പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി

കണ്ണൂര്‍: വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ട. നാടിന്റെ സംസ്‌കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്‌കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.

‘ഏതു കോളജിലും 7080 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും’ എന്നാണ് രണ്ടത്താണി പറഞ്ഞത്.

അതേസമയം വിവാദ പ്രസ്താവനയിൽ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിർത്തത്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജൻഡയെന്ന് സംശയമെന്നും രണ്ടത്താണി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7