ഗാംബിയയില്‍ 66 കുട്ടികുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ്; കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ന്യുഡല്‍ഹി: ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനടയാക്കിയെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്ത ഹരിയായിലെ കഫ് സിറപ്പ് കമ്പനിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവയ്പ്പിച്ചു. സോണിപത്തിലെ മെയ്ദീന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ പ്രവര്‍ത്തനമാണ് നിര്‍ത്തിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മനട്ടീസ് പതിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഈ കമ്പനിയുടെ മൂന്നു മരുന്നുകളുടെ സാംപിള്‍ കൊല്‍ക്കൊത്തയിലെ സെന്‍ട്രല്‍ ഗ്രഡ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞൂ. കേന്ദ്ര, സംസ്ഥാന ഡ്രഗ് ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തിയ പരിശോധനയില്‍ നിര്‍മ്മാണത്തില്‍ 12 പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടി പരിഗണിച്ചായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തണമോ എന്ന് പരിശോധിക്കുക. കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ പരിശോധനാ ഫലങ്ങളും ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും ലോഗ് ബുക്കും സമര്‍പ്പിച്ചിട്ടില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

മാരകമായ കെമിക്കല്‍ കലര്‍ന്നത് ഏത് ബാച്ച് നമ്പറിലുള്ള മരുന്നിലാണെന്ന്് വ്യക്തമാക്കിയിട്ടില്ല. പ്രൊപ്പൈലിന്‍ ഗ്ലൈകോള്‍, സോര്‍ബിറ്റോള്‍ സൊല്യൂഷന്‍, സോഡിയം മീതേല്‍ പരബെന്‍ എന്നീ കെമിക്കലുകളാണ് മരുന്നില്‍ കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular