വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൂക സാക്ഷിയായി നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദി ഒരുക്കുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ശക്തമായ നിരീക്ഷണം നടത്തിയത്. നിലവില്‍ ഉള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്നും കോടതിയും അഭിപ്രായപ്പെട്ടു. നമ്മള്‍ എങ്ങോട്ടാണ് ആണ് പോകുന്നത് എന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയോടുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Similar Articles

Comments

Advertisment

Most Popular

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ...

ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ...

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും...