ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവല്ല; ബില്ലുകള്‍ പോക്കറ്റില്‍വച്ച്‌ നടക്കാനാവില്ല – തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ലെന്നും ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച് നടക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് അത് അസംബ്ലിയിലേക്ക് തിരിച്ചയക്കാം. രണ്ടാമതും അയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അല്ലെങ്കില്‍ രാഷ്ട്രപതിക്കയക്കാം അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം മനസ്സിലാക്കണം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട് കേരളത്തില്‍. ആ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് തന്റെ കടമകള്‍ പൂര്‍ത്തിയാക്കാം. അത്രമാത്രമാണ് അദ്ദേഹത്തിന്റെ അധികാരം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഭരണഘടന എടുത്ത് വായിച്ച് നോക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. കാണാത്ത ബില്ലില്‍ ഒപ്പിടില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയാണ്. അത് മുന്‍വിധിയോടെയുള്ള നടപടിയാണ്. മട്ടും ഭാവവും കണ്ടാല്‍ രാജ്യത്തിന്റെ രാജാവാണെന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിക്കുന്നതന്നും തോമസ് ഐസക്ക് പറഞ്ഞു.

സര്‍വകലാശാലകളില്‍ ഗവര്‍ണറിലൂടെ ബി.ജെ.പി ഇടപെടാന്‍ ശ്രമിക്കുകയാണ്. കണ്ണൂര്‍ വി.സി നിയമനം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പോലും അംഗീകരിച്ചതാണ്. പിന്നെ ഇദ്ദേഹത്തിന് എന്താണ് പ്രശ്‌നമെന്നും തോമസ് ഐസക്ക് ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7