കൂട്ടത്തോടെ ചത്ത നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനം

കോട്ടയം: മുളകുളത്ത് കൂട്ടത്തോടെ ചത്ത നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ (ഐപിസി 429) പ്രകാരമാണ് കേസ്. മൃഗസ്‌നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആളുകള്‍ വിഷം നല്‍കി നായകളെ കൊന്നതാണെന്ന് മൃഗസ്‌നേഹിയായ സദന്‍ ആരോപിച്ചു. പഞ്ചായത്തിന് പരാതിയല്ല അതുകൊണ്ട് അന്വേഷണമില്ല എന്ന് പറയുന്നത് പ്രസിഡന്റിന്റെ അറിവില്ലായ്മയാണ്. മുളകുളത്ത് ചത്തിരിക്കുന്നത് തെരുവ് നായകളെല്ല വീടുകളില്‍ വളര്‍ത്തുന്ന നായകുട്ടികളാണ് മരിച്ചതെന്നും സദന്‍ ് പറഞ്ഞു. ഇറച്ചിക്കകത്ത് എന്തോ വിഷം നിറച്ച് നല്‍കിയാണ് നായകളെ കൊന്നത്. ഇവ വീട്ടില്‍ വളര്‍ത്തുന്നവയാണെന്നും സദന്‍ ആരോപിച്ചു. രാത്രിയിലാണ് സംഭവം. വിഷം കഴിച്ചുകഴിഞ്ഞാല്‍ മൃഗങ്ങള്‍ ഓടും. ചത്ത നായകള്‍ പല സ്ഥലങ്ങളിലായാണ് കിടക്കുന്നതെന്നും സദന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളിലായി 12 നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്.

സംഭവത്തില്‍ അന്വേഷണം വേണ്ട എന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ.വാസുദേവന്‍ നായര്‍ അറിയിച്ചത്. മൃഗസ്‌നേഹകളെയല്ല പാവം നാട്ടുകാരെയാണ് തെരുവു നായകള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7