ഗതാഗതക്കുരുക്ക്: ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓൺലൈൻ മാധ്യമങ്ങൾവഴി പുറത്തറിയുന്നത്.

ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. സാധാരണ നിലയിൽ ഇവിടെനിന്ന് ആശുപത്രിയിലെത്താൻ പത്തുമിനിറ്റാണ് വേണ്ടത്. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് കണ്ടു. തുടർന്ന് ഡ്രൈവറെ കാർ ഏൽപ്പിച്ച് ഡോക്ടർ ഇറങ്ങി ഓടി.

ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്നു കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറഞ്ഞു.

നേര്യമംഗലത്ത്ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...