വിവാദങ്ങൾക്കെതിരെ മറുപടിയുമായി- നഞ്ചിയമ്മ

കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡിൽ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരത്തെ ചൊല്ലിയുള്ള വിവാദം കാര്യമാക്കുന്നില്ലെന്ന് അവാർഡ് ജേതാവ് നഞ്ചിയമ്മ. ഇതുസംബന്ധിച്ച അഭിപ്രായങ്ങളെ മക്കൾ പറയുന്നത് പോലെ മാത്രമേ കാണുന്നുള്ളു. പറയുന്നവർ പറയട്ടെ തനിക്ക് ആരോടും പരിഭവമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

‘എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക് വേണം, എനിക്കെതിരേ പറയുന്നവരും പറയാത്തവരുമെല്ലാം വേണം. ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല. അതാണ് എന്റെ സന്തോഷം. എന്റെ മക്കൾ പറയുന്നത് പോലെയേ ഇതിനെയെല്ലാം കണ്ടിട്ടുള്ളു. അത് ഞാൻ ഏറ്റെടുത്തു, – നഞ്ചിയമ്മ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7