പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രി കെടി ജലീൽ നൽകി പരാതിയോടു കൂടിയാണ് കേസിന് തുടക്കം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും പി.സി ജോർജും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ ഗൂഢാലോചന നടത്തി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിക്ക് പിന്നാലെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കേസിൽ വിശദമായ അന്വേഷണം നടത്താൻ പത്ത് ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ രൂപം നൽകി. കെ.ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സോളാർ കേസിലെ പരാതിക്കാരി ഇതിൽ ഗൂഢാലോചന ഉണ്ട് എന്ന് ആരോപണവുമായി ശബ്ദരേഖ അടക്കവുമായി മുന്നോട്ട് വരുന്നത്. അതോടു കൂടി കേസിലെ പ്രധാന സാക്ഷി സോളാർ കേസിലെ പരാതിക്കാരി ആയി മാറുകയും ചെയ്തു.

സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്, പണത്തിന് വേണ്ടിയാണ് പരാതിക്കാരിയുടെ ശ്രമം; ദിലീപിനെ കുറിച്ച് പറയുന്നില്ല: നിർമ്മാതാവ്

അവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് പി.സി ജോർജിന്റെ ഭാഗത്ത് നിന്ന് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണം ഉന്നയിക്കുന്നത്. മൊഴി ലഭിച്ച ഉടൻ തന്നെ പീഡന പരാതിയിൽ അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിയമോപദേശങ്ങൾ തേടിയ ശേഷം നടപടി എടുക്കേണ്ടത് ബന്ധപ്പെട്ടുള്ള പോലീസ് സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പരാതിക്കാരിയോടെ പരാതി മ്യൂസിയം സ്റ്റേഷനിൽ നൽകാൻ നിർദേശിക്കുന്നത്.

ഇന്ന് പിസി ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുന്നതിനിടെ പരാതിക്കാരി മ്യൂസിയം സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ അവസാനിച്ചതോടെയാണ് പീഡനപരാതിയിൽ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...