മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമം; കൈം ജീവനക്കാരനെ തെരയുന്നു

പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിനെ കൂടാതെ സഹ പ്രവർത്തകനും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. വനിത മന്ത്രിയുടെ രൂപ സാദൃശ്യമുള്ളതിനാൽ തന്നോട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിച്ചെന്നാണ് പരാതി.

കാക്കാനാട് സ്വദേശിയായ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇന്നലെയാണ് ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേ സമയം കേസിൽ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

അതേ സമയം അറസ്റ്റിലായ ക്രൈം നന്ദകുമാറിനെകുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിനായി ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. മോശക്കാരിയായി വാര്‍ത്ത സൃഷ്ടിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറയുന്നു.

ജോലിക്ക് എത്തുന്നതിന് മുന്‍പ് തന്നെ മന്ത്രിയുടെ നഗ്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് നന്ദകുമാര്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന് ചില രേഖകള്‍ വേണമെന്നും വീഡിയോ നിര്‍മിക്കാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് നിഷേധിച്ചപ്പോള്‍ ഭീഷണി സന്ദേശമയച്ചു. വാട്‌സാപ്പ് കോളുകള്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമെല്ലാം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിയുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ പലവട്ടം പലതവണ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചപ്പോള്‍ ആക്രമണം തുടര്‍ന്നു. നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ വഴിയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ‘ക്രൈം’ ഓഫീസില്‍ വെച്ചാണ് കഴിഞ്ഞ മാസം 27ന് നല്‍കിയ പരാതിയില്‍ മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി.

നിരവധി തൊഴിലാളികള്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. അവരില്‍ നിന്നും പോലീസ് വിവരം ശേഖരിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകർന്നു വീണു

ആ​ദ്യം ആൺകുട്ടിയെന്ന് പറഞ്ഞു, തന്നത് പെൺകുട്ടിയെ ; കുഞ്ഞിനെ കാണിക്കാതെ അമ്മയിൽനിന്ന് മാറ്റിയെന്നു പരാതി

പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു

സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുമെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...