കുറച്ചുദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്ക്; മാധവ വാര്യരുമായി സൗഹൃദം മാത്രം: എണ്ണിയെണ്ണി മറുപടി പറ‍ഞ്ഞ് കെ.ടി. ജലീൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. കുറച്ച് ദിവസമായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മാധവ വാര്യരുമായി സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാധവ വാര്യരുമായി സൗഹൃദം മാത്രം. മറ്റ് ബിസിനസ് ബന്ധങ്ങളില്ല. എച്ച്ആര്‍ഡിഎസുമായി മാധവ വാര്യര്‍ക്ക് ചില തര്‍ക്കങ്ങളുണ്ട്. എച്ച്ആര്‍ഡിഎസിനെതിരെ മാധവ വാര്യര്‍ മുംബൈ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ല. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണ. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒരിക്കലും പറയാത്ത ആളാണ് പിണറായി വിജയന്‍. ഷാര്‍ജ സുല്‍ത്താന്‍ കേരളത്തില്‍ വന്ന് പോകും വരെ താനും ഒപ്പമുണ്ടായിരുന്നു, ജലീല്‍ പറഞ്ഞു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരോപണം: മാധവ വാര്യർ എൻ്റെ ബിനാമിയാണ്.

മറുപടി: അതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ഏത് ഏജൻസിയാണെങ്കിലും നടത്തട്ടെ. എനിക്ക് മാധവ വാര്യറുമായി സൗഹൃദം മാത്രം. അദ്ദേഹം എൻ്റെ നാട്ടിനടുത്തുള്ള തിരുനാവായ സ്വദേശിയാണ്. അവിടെ ഒരു ബാലമന്ദിരം വാര്യർ ഫൗണ്ടേഷൻ നടത്തുന്നു. വിവിധ ചടങ്ങുകൾക്കായി ഞാൻ അവിടെ പോകാറുണ്ട്. സമദാനി എം.പിയും വഹാബ് എം.പിയും സുരേഷ് ഗോപി എം.പിയും അവിടെ നടന്ന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു രൂപയുടെ സാമ്പത്തിക ഇടപാടും മാധവ വാര്യരുമായി എനിക്കില്ല. ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒരു ചായ കുടിച്ചിട്ടുണ്ട്.

ആരോപണം: ഷാർജ സുൽത്താന് ഡിലിറ്റ് കൊടുക്കാൻ ഞാനാണ് മുൻകയ്യെടുത്തത്.

മറുപടി: 2014 ലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, പണ്ഡിതനും ഗ്രന്ഥകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ പിതാവുമായ സുൽത്താന് ഡിലിറ്റ് നൽകാൻ തീരുമാനിച്ചത്. അന്ന് പി.കെ അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രി. പ്രസ്തുത തീരുമാനമെടുത്ത യു.ഡി.എഫ് നിയോഗിച്ച അന്നത്തെ വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാം ഇപ്പോൾ ബി.ജെ.പിയിലാണ്. സംശയമുള്ളവർക്ക് അദ്ദേഹത്തോട് ചോദിച്ച് നിവാരണം വരുത്താം.

വര്‍ഷങ്ങളായി നിധിപോലെ സൂക്ഷിച്ചുവച്ച 41 ലക്ഷത്തിന്റെ വാച്ച് സൂര്യക്ക് നല്‍കി കമല്‍ ഹാസന്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7