ഒടുവിൽ ക്രിസ്റ്റ്യാനോ രക്ഷപെട്ടു

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി.

കാതറിന്റെ അഭിഭാഷക ലെസ്ലി സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും അതുവഴി കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം നഷ്ടമായതായും ജഡ്ജി വ്യക്തമാക്കി. 2009-ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ താരം നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നെന്നാണ് മയോര്‍ഗ ആരോപിച്ചിരുന്നത്.

സുരക്ഷാ ഭീഷണി: മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ താമസിക്കുന്നില്ല; കണ്ണൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

പ്രവാചകനെതിരായ പരാമർശം; കുവൈത്തിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

വന്ന വഴി മറക്കാതെ നയന്‍താര…

pathram:
Related Post
Leave a Comment