വന്ന വഴി മറക്കാതെ നയന്‍താര…

വിവാഹജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ആദ്യമായി സിനിമാ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുവിനെ മറക്കാതെ നയൻതാര. രാജ്യം മുഴുവൻ ആഘോഷമാക്കിയ താര വിവാഹത്തിൽ പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ‌ഡയാന കുര്യൻ എന്ന നയൻതാര ആദ്യമായി അഭിനയരംഗത്തെത്തുന്നത്. വിവാഹത്തലേന്നും നയൻതാരയുടെ വീട്ടിലേയ്ക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ അന്തിക്കാട് എത്തുകയുണ്ടായി.

2003-ൽ മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര അഭനയത്തിലേയ്ക്ക് ചുവടുവച്ചത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേയ്ക്കുള്ള നയൻതാരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വർഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നപ്പോൾ ചുരുക്കം ചില താരങ്ങൾക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ലൂ. മലയാളത്തില്‍നിന്നു സത്യൻ അന്തിക്കാട് കൂടാതെ ദിലീപും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, രജനികാന്ത്, നടന്മാരായ സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവരും പങ്കെടുത്തു.

വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?

മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്ക് നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണ് വിവാഹ ചിത്രീകരണത്തിന് നേതൃത്വം നൽകിയത്. കാതൽ ബിരിയാണിയായും ഇളനീർ പായസവുമായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണവും നടത്തിയിരുന്നു.

അതേസമയം വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ . വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്.

അതേസമയം ഈ സമ്മാന ദാനങ്ങളും ചര്‍ച്ചയാവുകയാണ്. വലിയ താരങ്ങള്‍ നല്‍കുമ്പോള്‍ അത് സമ്മാനവും സാധാരണക്കാര്‍ കൊടുക്കുമ്പോള്‍ സ്ത്രീധനവും ആയി മാറുന്നു. യഥാര്‍ത്ഥത്തില്‍ ഇതും സ്ത്രീധനമല്ലേ എന്നതാണ് സോഷ്യല്‍ മീഡയകളില്‍ ഉയരുന്ന ചര്‍ച്ച. എന്തായാലും നയന്‍താര വിഘ്‌നേഷ് വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

key words: sathyan-anthikad-in-nayanthara-wedding

pathram:
Related Post
Leave a Comment